Lok Sabha Election Results 2024: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷം സ്വന്തമാക്കിയത് കോൺഗ്രസ് സ്ഥാനാർത്ഥി; ആരാണ് രാഖിബുൾ ഹുസൈൻ?

Lok Sabha Election Results 2024 Malayalam: ബദ്ദാറുദ്ദീൻ അജ്മലിന് 4,59,409 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്.

Lok Sabha Election Results 2024: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷം സ്വന്തമാക്കിയത് കോൺഗ്രസ് സ്ഥാനാർത്ഥി; ആരാണ് രാഖിബുൾ ഹുസൈൻ?
Updated On: 

05 Jun 2024 16:26 PM

ഗുവാഹത്തി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ച ഒരേ ഒരാൾ അസമിലെ ദുബ്രി ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈനാണ്. 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഖിബുൾ ദുബ്രിയിൽ വിജയിച്ചത്. എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീൻ അജ്മലിനെയാണ് രാഖിബുൾ പരാജയപ്പെടുത്തിയത്.

മൂന്ന് തവണ മണ്ഡലം അടക്കിവാണ ബദ്ദാറുദ്ദീൻ അജ്മലിനെയാണ് നിഷ്പ്രയാസമാണ് രാഖിബുൾ വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയത്. ബദ്ദാറുദ്ദീനെ സംബന്ധിച്ച് കനത്ത പരാജയമാണ് മണ്ഡലത്തിൽ നേരിടേണ്ടി വന്നത്. ബദ്ദാറുദ്ദീൻ അജ്മലിന് 4,59,409 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്. ജനങ്ങളാണ് യഥാർത്ഥത്തിൽ വിധിയെഴുതുക എന്നതിന് തെളിവാണ് രാഖിബുളിൻ്റെ വിജയം.

ആരാണ് രാഖിബുൾ ഹുസൈൻ?

മധ്യ ആസാമിൽ നിന്നുള്ള ഒരു കോൺ​ഗ്രസ് സ്ഥാനാർത്ഥിയാണ് ഹുസൈൻ. മുൻ കോൺഗ്രസ് സർക്കാരുകളിൽ ശർമ്മയുടെ സഹമന്ത്രിയായിരുന്നു പരിജയവും ഹുസൈനുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഉപനേതാവ് കൂടിയാണ് ഹുസൈൻ.

അലിഗഡ് മുസ്ലീം സർവകലാശാലയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് ഹുസൈൻ. 2001 മുതലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി അസം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ സമഗുരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2002 മുതൽ 2006 വരെ തരുൺ ഗൊഗോയ് സർക്കാരിൽ ആഭ്യന്തര (ജയിൽ, ഹോം ഗാർഡുകൾ), അതിർത്തി പ്രദേശ വികസനം, പാസ്‌പോർട്ട് എന്നിവയുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ 2004 മുതൽ 2006 വരെ തരുൺ ഗൊഗോയ് സർക്കാരിൽ സംസ്ഥാന, ആഭ്യന്തരം, രാഷ്ട്രീയം, പാസ്‌പോർട്ട്, ഇൻഫർമേഷൻ ടെക്‌നോളജി, പ്രിൻ്റിംഗ് ആൻഡ് സ്റ്റേഷനറി, എന്നീ മേഖലകൾ കൈകാര്യം ചെയ്തു.

അസം ഒളിമ്പിക്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു ഹുസൈൻ. 2015-ൽ അദ്ദേഹം ഓൾ ഇന്ത്യ കാരംസ് ഫെഡറേഷൻ്റെ പ്രസിഡൻ്റായി.

ഭൂരിപക്ഷം നേടിയ മറ്റ് സ്ഥാനാർത്ഥികൾ

മധ്യപ്രദേശിലെ ഇൻഡോറിൽ ജയിച്ച ബിജെപി സ്ഥാനാർത്ഥി ശങ്ക‍ർ ലവാനി 11,75,092 വോട്ടിനാണ് ബിഎസ്‌പി സ്ഥാനാർത്ഥിയെ പിന്നിലാക്കിയത്. എന്നാൽ ഈ മണ്ഡലത്തിൽ കോൺഗ്രസിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇവിടെ നോട്ടയ്ക്ക് ലഭിച്ചത് 218764 വോട്ടുകളാണ്.

ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ശങ്കർ ലവാനിക്ക് ഭൂരിപക്ഷമായി 1008077 വോട്ടുകൾ രേഖപ്പെടുത്തി. ആകെ പോൾ ചെയ്തതിൽ 78.5 ശതമാനമാണിത്. ഈ തെരഞ്ഞെടുപ്പിലെ ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് ശങ്കർ ലവാനിയുടേത്.

മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വിഡിഷ മണ്ഡലത്തിൽ 8.21 ലക്ഷം ഭൂരിപക്ഷം നേടിയാണ് ജയിച്ചത്. ബിജെപി ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ സിആ‍ർ പാട്ടീൽ നവ്‌സാരി മണ്ഡലത്തിൽ 7.73 ലക്ഷം ഭൂരിപക്ഷം നേടി ജയിച്ചു. ഭൂരിപക്ഷത്തിൽ നാലാം സ്ഥാനത്ത് ബിജെപിയുടെ അമരക്കാരിൽ ഒരാളായ അമിത് ഷായാണ്. ഗാന്ധിനഗറിൽ വീണ്ടും ജനവിധി തേടിയ അദ്ദേഹത്തിന് 7.44 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Related Stories
Madhya Pradesh Live-In Partner Murder: പങ്കാളിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ടു മാസം; യുവാവ് അറസ്റ്റിൽ, സംഭവം മധ്യപ്രദേശിൽ
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍