Lok Sabha Election Results 2024 LIVE Streaming : ലോക്സഭ തിരഞ്ഞെടുപ്പ് ഫലം തത്സമയം; എവിടെ എപ്പോൾ കാണാം?
Lok Sabha Election Results 2024 LIVE Streaming Today : നാളെ ജൂൺ നാലാം തീയതി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബൈസ്റ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഫലം അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. ആരാകും ഇനിയുള്ള അഞ്ച് വർഷം രാജ്യം ഭരിക്കുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സൂറത്തൊഴിച്ച് (എതിർ സ്ഥാനാർഥിയില്ലാതെ ബിജെപിയുടെ മുകേഷ് കുമാർ ദലാൾ വിജയിച്ചു)542 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണലാണ് നാളെ ജൂൺ നാലാം തീയതി നടക്കാൻ പോകുന്നത്.
കഴിഞ്ഞ ഒന്നര മാസം കൊണ്ട് ഏഴ് ഘട്ടങ്ങളിലായി സംഘടിപ്പിച്ച വോട്ടെടുപ്പിൻ്റെ ഫലമാണ് നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുക. ഏപ്രിൽ 19ന് ആരംഭിച്ച തിരഞ്ഞെടുപ്പ് ഈ കഴിഞ്ഞ ജൂൺ തീയതിയാണ് അവസാനിച്ചത്. ഏഴ് ഘട്ടങ്ങളിലായി 62 കോടിയോളം പേരാണ് രാജ്യത്ത് ഈ വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ സമ്മതിദാനം രേഖപ്പെടുത്തിയത്.
ALSO READ : Arvind Kejriwal: എക്സിറ്റ് പോൾ കള്ളം; കെജരിവാൾ ജയിലിൽ തിരിച്ചെത്തി
നാളെ അറിയാം ജനവിധി
രാവിലെ എട്ട് മണി മുതലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കുന്നത്. ലോക്സഭ ഫലത്തിനൊപ്പം ആന്ധ്ര പ്രദേശ്, ഒഡീഷ എന്ന സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഫലവും പ്രഖ്യാപിക്കുന്നതാണ്. ഒപ്പം 25 നിയമസഭ മണ്ഡലങ്ങളിൽ സംഘടിപ്പിച്ച ഉപതിരഞ്ഞെടുപ്പിൻ്റെ ഫലവും തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കുന്നതാണ്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം സംഘടിപ്പിച്ച അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഫലം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യേഗിക വെബ്സൈറ്റിലൂടെ തത്സമയം അറിയാൻ സാധിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ഹെൽപ്പ്ലൈൻ എന്ന ആപ്പിലൂടെ ഫലം അറിയാൻ സാധിക്കുന്നതാണ്. ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. സാധാരണയായി ഫലം പ്രസിദ്ധീകരക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകാറുണ്ട്.
ഫലം ടിവി9നോടൊപ്പം
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഫലവും സമഗ്രമായ വിശകലനവും അതിവേഗത്തിൽ കൃത്യതയോടെ ടിവി9 നെറ്റ്വർക്കിലൂടെ അറിയാൻ സാധിക്കുന്നതാണ്. രാവിലെ എട്ട് മണി മുതൽ ഫലം ടിവി9 മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഫലത്തിനോടൊപ്പം ഫലത്തിൻ്റെ സമഗ്രമായ വിശകലനവും ടിവി9 മലയാളം വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. കേരളത്തിലെ മാത്രമായി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അറിയാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. രാജ്യത്തെ മുഴുവൻ ഫലം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. കൂടാതെ ടിവി9 നെറ്റ്വർക്കിൻ്റെ ടിവി9 ഭാരത്വർഷ്, ന്യൂസ്9 ലൈവ് എന്നീ ടെലിവിഷൻ ചാനലുകളിലൂടെയാണ് ഫലപ്രഖ്യാപനം തത്സമയം അറിയാൻ സാധിക്കുന്നതാണ്.