5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

LS Election Results 2024 Date: ആര് വാഴും? ലോക്സഭ തരിഞ്ഞെടുപ്പ് ഫലം ഇന്ന്

Lok Sabha Election Results 2024 Date, Time: സൂറത്തിൽ എതിർ സ്ഥാനാർഥി ഇല്ലാതെ ബിജെപി ജയം കണ്ടെത്തിയതോടെ 542 മണ്ഡലങ്ങളിലാണ് ഏഴ് ഘട്ടങ്ങളിലായി ലോക്സഭ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഏകദേശം ഒന്നര മാസത്തോളമാണ് രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തിയത്.

LS Election Results 2024 Date: ആര് വാഴും? ലോക്സഭ തരിഞ്ഞെടുപ്പ് ഫലം ഇന്ന്
jenish-thomas
Jenish Thomas | Updated On: 04 Jun 2024 06:30 AM

ആര് വാഴും ആര് വീഴും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയായ രാജ്യത്തെ ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഫലം ഇന്ന് ജൂൺ നാലാം തീയതി പ്രഖ്യാപിക്കും. എതിർ സ്ഥാനാർഥി ഇല്ലാതെ ബിജെപിയുടെ മുകേഷ കുമാർ ദലാൾ ജയിച്ച സൂറത്ത് ഒഴികെ 542 മണ്ഡലങ്ങളിൽ സംഘടിപ്പിച്ച വോട്ടെടുപ്പിൻ്റെ ഫലമാണ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുക. ഏഴ് ഘട്ടങ്ങളിലായി ഒന്നര മാസം നീണ്ട് നിന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായത് ഈ കഴിഞ്ഞ ജൂൺ ഒന്നാം തീയതിയായിരുന്നു.

മൂന്നാം ഊഴം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷ്ണൽ ഡെമോക്രാറ്റിക് അലയൻസും (എൻഡിഎ) കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുമാണ് (I.N.D.I.A) പ്രധാനമായും ലോക്സഭ തിരഞ്ഞെടുപ്പിൽ നേർക്കുനേരെയത്തിയത്. ഏപ്രിൽ 14-ാം തീയതി ആരംഭിച്ച് വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായി ഈ കഴിഞ്ഞ ജൂൺ ഒന്നാം തീയതിയാണ് പൂർത്തിയായത്. ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയധികം സമയമെടുത്ത് വോട്ടെടുപ്പ് സംഘടിപ്പിച്ചത് ഇത്തവണയാണ്.

ALSO READ : AP-Sikkim Assembly Election : അരുണാചലിൽ ബിജെപിക്കും സിക്കിമില്‍ എസ്കെഎമ്മിനും തുടർഭരണം

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം എപ്പോൾ?

ഇന്ന് ജൂൺ നാലാം തീയതിയാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. കൂടാതെ 25 വിവധ സംസ്ഥാനങ്ങളിളെ നിയമസഭ മണ്ഡലങ്ങളിൽ സംഘടിപ്പിച്ച ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്ത് വിടുന്നതാണ്. ഈ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തിയ അരുണാചൽ പ്രദേശ്, സിക്കും എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഫലം ഇന്നലെ ജൂൺ രണ്ടാം തീയതി പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാവിലെ എട്ട് മണി മുതലാണ് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിക്കുക. തുടർന്ന് ആ മണ്ഡലത്തിലെ അവസാന വോട്ട് രേഖപ്പെടുത്തുന്നത് വരെ വോട്ടെണ്ണൽ സംഘടിപ്പിക്കും. പൊതുവെ ഒരു മണ്ഡലത്തിൻ്റെ വിജയചിത്രം ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ അറിയാൻ സാധിക്കുന്നതാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം എവിടെ അറിയാം?

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം അറിയാൻ സാധിക്കുന്നതാണ്. ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സമയം എടുക്കുന്നതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഫലവും സമഗ്രമായ റിപ്പോർട്ടും ടിവി9 മലയാളം വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കുന്നതാണ്. കൂടാതെ ടിവി9 നെറ്റ്വർക്കിൻ്റെ ടിവി9 ഭാരത്വർഷ്, ന്യൂസ്9 ലൈവ് എന്നീ ടെലിവിഷൻ ചാനലുകളിലൂടെയാണ് ഫലപ്രഖ്യാപനം തത്സമയം അറിയാൻ സാധിക്കുന്നതാണ്.