5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Exit Poll Result 2024: മോദിക്ക് മൂന്നാം ഊഴം; ഇന്ത്യ മുന്നണിയിലും കോൺഗ്രസിന് രക്ഷയില്ല; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

LS Election Exit Poll Results 2024 : എൻഡിഎയ്ക്ക് കാര്യമായി പിടി കൊടുക്കാതിരുന്ന ദക്ഷിണേന്ത്യയിലും ബിജെപി മേൽക്കൈ നേടുന്നതായി സൂചിപ്പിക്കുന്ന എക്സിറ്റ് പോൾഫലങ്ങളാണ് പുറത്തു വരുന്നത്.

Exit Poll Result 2024:  മോദിക്ക് മൂന്നാം ഊഴം; ഇന്ത്യ മുന്നണിയിലും കോൺഗ്രസിന് രക്ഷയില്ല; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
aswathy-balachandran
Aswathy Balachandran | Updated On: 01 Jun 2024 21:36 PM

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ എൻഡിഎയ്ക്ക് മേൽക്കൈ എന്ന് എക്സിറ്റ് പോൾ. 353 മുതൽ 392 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബി.ജെ.പി ക്ക് ബദലായി രൂപപ്പെട്ട പ്രതിപക്ഷ സഖ്യത്തിന് കാര്യമായി മുന്നേറാൻ കഴിഞ്ഞിട്ടില്ലെന്നാണ് എക്സിറ്റ്പോൾ കണക്കുകളിൽ സൂചിപ്പിക്കുന്നത്. ആകെ ഇൻഡ്യ സഖ്യത്തിന് ആശ്വാസം നൽകുന്നത് കേരളവും തമിഴ്‌നാടും മാത്രമാണ്.

നാനൂറ് എന്ന മോദി പ്രവചനം സത്യമായില്ലെങ്കിലും മൂന്നാംഊഴത്തിലേക്കെന്ന സൂചന ലഭിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാനായില്ലെന്നാണ് എക്‌സിറ്റ് പോൾ.

 

ദക്ഷിണേന്ത്യയും ബിജെപിയ്ക്കനുകൂലം

എൻഡിഎയ്ക്ക് കാര്യമായി പിടി കൊടുക്കാതിരുന്ന ദക്ഷിണേന്ത്യയിലും ബിജെപി മേൽക്കൈ നേടുന്നതായി സൂചിപ്പിക്കുന്ന എക്സിറ്റ് പോൾഫലങ്ങളാണ് പുറത്തു വരുന്നത്. കർണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലുമെല്ലാം എൻഡിഎ മുന്നേറ്റമാണ്. കർണാടകയിൽ ബിജെപി മേൽക്കൈനേടുന്നെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുന്നത്.

കർണാടകയിൽ എൻഡിഎ – 18-22, കോൺഗ്രസ് – 4-8, ജെഡിഎസ് – 1-3, എന്നിങ്ങനെയാണ് ഇന്ത്യ ടിവി റിപ്പോർട്ട്, എബിപി – സി വോട്ടർ സർവേ ഫലം അനുസരിച്ച് എൻഡിഎ – 23-25 സീറ്റ് വരെയും ഇന്ത്യ സഖ്യം 3-5 സീറ്റ് വരെ നേടും. എന്നാൽ കർണാടകയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറയുമെന്ന് റിപ്പബ്ലിക് ടിവി പറയുന്നു.

ഒരു സീറ്റ് പോലും നേടാനാകാത്ത കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. കോൺഗ്രസ്: 13-14 സീറ്റുകൾ, ബിജെപി: 2-3 സീറ്റുകൾ, യുഡിഎഫ്: 4 സീറ്റ് എന്നിങ്ങനെയാണ് പ്രവചനം. എന്നാൽ ഇടതുപക്ഷത്തിന് കനത്ത പ്രഹരം നൽകിക്കൊണ്ടാണ് ഇത്തവണ ഫലം പുറത്തു വന്നത്. ഇന്ത്യടു‍ഡേ ആക്സിസ് മൈ ഇന്ത്യ ഒരു സീറ്റും ടൈസ് നൗ നാലു സീറ്റും ഇന്ത്യ ടിവി 3-5 സീറ്റും എബിപി സി വോട്ടർ പൂജ്യം സീറ്റും ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ALSOREAD –കേരളത്തിൽ എൽഡിഎഫിന് വൻ തിരിച്ചടി, താമര വിരിയും; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

തെലങ്കാനയിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്നാണ് സർവ്വേ ഫലം. കോൺഗ്രസ് തൊട്ടുപിന്നിലെന്നും റിപ്പബ്ലിക് ടിവി ബിജെപി – 8, കോൺഗ്രസ് – 7, ബിആർഎസ് – 1, എഐഎംഐഎം – 1 എന്നിങ്ങനെയാണ് ഫലം. കേരളത്തിലേതുപോലെ തന്നെയുള്ള ഞെട്ടിക്കുന്ന ഫലമാണ് ഇവിടെ നിന്നു പുറത്തു വരുന്നതും.

തമിഴ്നാട്ടിൽ ബി.ജെ.പി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇൻഡ്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സർവെ പറയുന്നത്. ബിജെപിക്ക് രണ്ട് മുതൽ നാല് വരെയായിരിക്കും സീറ്റ് നില. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിക്ക് തിരിച്ചടിയെന്ന് ന്യൂസ് 18 ഫലങ്ങൾ. ഇവിടെയും ബി.ജെ.പി മുന്നേറ്റമാണ് കാണാനാവുന്നത്.

ഹിന്ദി ബെൽറ്റിൽ മോദിപ്രഭാവം

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലേതുപോലെ തന്നെ ഇത്തവണയും വടക്കേ ഇന്ത്യയിലെ ഹിന്ദിബെൽറ്റ് കീഴടക്കിയിരിക്കുന്നത് മോദി പ്രഭാവം ആണെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ബം​ഗാളിൽ മമതയും ഡൽഹിയിൽ കെജരിവാളും അരയും തലയ.ും മുറുക്കി ഇറങ്ങിയിട്ടും ബി.ജെ.പിയുടെ പ്രഭാവത്തെ മറികടക്കാനായില്ലെന്നാണ് എക്സിറ്റ്പോൾഫലം വിശകലനം ചെയ്യുമ്പോൾ വിലയിരുത്താനാകുന്നത്. 2023-ൽ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തകർപ്പൻ വിജയത്തിന് തൊട്ടുപിന്നാലെയാണ് ഇത്.

മുൻ വർഷങ്ങളിലെ ട്രെൻഡ് അനുസരിച്ച്, ഛത്തീസ്ഗഡിലെ 11 ലോക്‌സഭാ സീറ്റുകളിൽ ആറെണ്ണം ഭാരതീയ ജനതാ പാർട്ടിയുടെ കോട്ടകളായിരുന്നു. മധ്യപ്രദേശിലും ബിജെപി വാഴ്ച ഉറപ്പിച്ചുള്ള ഫലങ്ങളാണ് പുറത്തു വരുന്നത്. മധ്യപ്രദേശിലെ ആകെ 29 മണ്ഡലങ്ങളിൽ ബിജെപി 26-28, കോൺഗ്രസ്- 1-3 എന്നിങ്ങനെയാണ് സീ വോട്ടർ എക്സിറ്റ് പോൾ ഫലം.
മെയ് 7ന് ഒറ്റഘട്ടമായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 26 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇവിടെയും ബി.ജെപി തരം​ഗമാണ് പ്രവചിച്ചിട്ടുള്ളത്. ഡൽഹിയിലും ബി.ജെ.പി തേർവാഴ്ച പ്രവചിച്ചതോടെ തിരഞ്ഞെടുപ്പ് ഫലം ഏകദേശം വ്യക്തമാകുന്നുണ്ട്.

അന്തിമഫലമറിയാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കേ ഇനി ആരെല്ലാം വിജയിക്കുമെന്നതിലേ സംശയമുള്ളൂ… താരപ്രഭയുള്ള നേതാക്കൾ അധികാരത്തിൽ എത്തുമോ എന്നും ഇത്ര നാളത്തെ പോരാട്ടഫലമായി ജനമനസ്സിൽ ആരെല്ലാം ഇടം പിടിച്ചു എന്നും കണ്ടറിയാം.