Lok Sabha Election Result 2024 : വയനാടോ റായ്ബറേലിയോ? രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ

Lok Sabha Election Result 2024 Rahul Gandhi On His Constituency Selection : വയനാട്ടിൽ 3.6 ലക്ഷം വോട്ടിനാണ് രാഹുൽ ഗാന്ധിയുടെ ജയം. വയനാടിന് പുറമെ റായ്ബറേലിയിൽ മത്സരിച്ച രാഹുലിന് നാല് ലക്ഷത്തോളം ഭൂരിപക്ഷമാണ് നേടിയെടുത്തത്.

Lok Sabha Election Result 2024 : വയനാടോ റായ്ബറേലിയോ? രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ

Rahul Gandhi (Image Courtesy

Updated On: 

04 Jun 2024 20:25 PM

ന്യൂ ഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റിൽ മികച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജയിച്ചത്. വയനാട് സിറ്റിങ് എംപിയായ രാഹുൽ ഗാന്ധി കേരളത്തിന് പുറമെ ഉത്തർ പ്രദേശിലെ റായ്ബറേലിയിലുമാണ് ഇത്തവണ മത്സരിച്ചത്. വയനാട്ടിൽ അൽപം ഭൂരിപക്ഷം കുറഞ്ഞെങ്കിലും തൻ്റെ മാതാവ് സോണിയ ഗാന്ധിയുടെ സീറ്റിൽ വമ്പിച്ച ഭൂരിപക്ഷം രാഹുൽ നേടിയെടുത്തു.

3.6 ലക്ഷത്തിൽ അധികം വോട്ടിനാണ് രാഹുൽ വയനാട്ടിൽ സിപിഎഐയുടെ ആനി രാജെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും തോൽപ്പിച്ചത്. എന്നാൽ റായ്ബറേലിൽ നാല് ലക്ഷത്തിനരികെയാണ് നിലവിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2019ൽ സോണിയ ഗാന്ധി നേടിയ ജയത്തിൻ്റെ ഇരട്ടിയിൽ അധികം ഭൂരിപക്ഷം ഇപ്പോൾ മകൻ രാഹുൽ ഗാന്ധി സ്വന്തമാക്കിയിരിക്കുന്നത്. ഇരു സീറ്റിലും മിന്നും ജയം നേടിയ രാഹുൽ ഏത് മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധികരിക്കുമെന്നാണ് എല്ലാവരും അറിയാൻ കാത്തിരിക്കുന്നത്.

ALSO READ : Varanasi Lok Sabha Election Result 2024: ആദ്യം പേടിച്ചു, പിന്നെ കീഴടക്കി; വരാണസിയില്‍ മോദി വിജയിച്ചു

വയനാടോ, റായ്ബറേലിയോ?

തിരഞ്ഞെുടുപ്പ് ഫലം വന്നതിന് ശേഷമുള്ള വാർത്തസമ്മേളനത്തിലാണ് തൻ്റെ തീരുമാനം എന്താണ് അറിയിച്ചത്. ഇരു മണ്ഡലങ്ങളിലെ വോട്ടർമാർക്ക് പ്രവർത്തകർക്കും നന്ദി പറഞ്ഞ രാഹുൽ കഠിനമായ ഒരു തീരമാനം എടുക്കേണ്ടി വരുമെന്ന് അറിയിച്ചു. രണ്ട് മണ്ഡലങ്ങളിലും തുടരാനാകില്ല, അതിനാൽ ഒരു തീരുമാനം എടുത്താൽ തീരൂ. എന്നാൽ ഏത് മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലയെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി. 2019ൽ വയനാടിന് പുറമെ യുപിയിലെ അമേഠിയിലും മത്സരിച്ചിരുന്നു. എന്നാൽ അമേഠിയിൽ സ്മൃതി ഇറാനിയോട് തോൽവി വഴങ്ങുകയായുരുന്നു.

കേരളത്തിൽ നടന്ന രണ്ടാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് രാഹുൽ രണ്ടാമത്തെ സീറ്റിൽ മത്സരിക്കാൻ തീരുമാനമെടുക്കുന്നത്. മാതാവ് സോണിയ രാജ്യസഭ എംപിയാകാൻ ഒരുങ്ങിയപ്പോൾ ഗാന്ധി കുടുംബത്തിൻ്റെ പരമ്പരാഗത മണ്ഡലങ്ങളിൽ ഒന്നായ റായ്ബറേലിയിൽ മത്സരിക്കാനുള്ള ചുമതല രാഹുലിലേക്കെത്തിച്ചേരുകയായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും സഹോദരി പ്രിയങ്ക ഗാന്ധി മാറി നിന്നതോടെയാണ് അമേഠി വിട്ട് തൻ്റെ മാതാവിൻ്റെ സീറ്റിൽ മത്സരിക്കാൻ രാഹുൽ തയ്യാറായത്. പകരം 2019ൽ താൻ തോൽവി നേരിട്ട അമേഠി തിരിച്ചുപിടിക്കാൻ തൻ്റെ വിശ്വസ്തനായ കിഷോരി ലാലിന് ചുമതല നൽകി. അമേഠിയി കിഷോരി ലാൽ മികച്ച ഭൂരിപക്ഷത്തിലാണ് കേന്ദ്രമന്ത്രിയും കൂടിയായ സ്മൃതി ഇറാനിയെ തോൽപ്പിച്ചു.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ ഗംഭീര തിരിച്ചുവരാവാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്. 2019 വെറും 52 സീറ്റിലേക്ക് ഒതുങ്ങി പോയ 99 ആയി ഉയർത്തി. 303 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇതുവരെ നേടാനായത് 239 സീറ്റുകൾ മാത്രമാണ്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം ആകെ 233 സീറ്റാണ് സ്വന്തമാക്കിട്ടുള്ളത്. എൻഡിഎ സഖ്യത്തിന് നേടാനായത് 292 സീറ്റും.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?