5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election Result 2024: ബിജെപി പരാജയപ്പെട്ടാല്‍ രാജിവെക്കും; രാജസ്ഥാന്‍ മന്ത്രി

Lok Sabha Election Result 2024 Today: കിഴക്കന്‍ രാജസ്ഥാനിലെ ദൗസ, ഭരത്പൂര്‍, ധോല്‍പൂര്‍, അല്‍വാര്‍, ടോങ്ക്-സവായ്മാധോപൂര്‍, കോട്ട-ബുണ്ടി തുടങ്ങിയ മണ്ഡലങ്ങളാണ് മീണയ്ക്ക് ചുമതലയുണ്ടായിരുന്നത്.

Lok Sabha Election Result 2024: ബിജെപി പരാജയപ്പെട്ടാല്‍ രാജിവെക്കും; രാജസ്ഥാന്‍ മന്ത്രി
shiji-mk
Shiji M K | Published: 04 Jun 2024 09:02 AM

ജയ്പൂര്‍: തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ബിജെപി പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി കിരോഡി ലാല്‍ മീണ. കഴിക്കന്‍ രാജസ്ഥാനില്‍ താന്‍ കഠിനാധ്വാനം ചെയ്ത മണ്ഡലങ്ങളുടെ പട്ടിക തനിക്ക് മോദി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ രാജസ്ഥാനിലെ ദൗസ, ഭരത്പൂര്‍, ധോല്‍പൂര്‍, അല്‍വാര്‍, ടോങ്ക്-സവായ്മാധോപൂര്‍, കോട്ട-ബുണ്ടി തുടങ്ങിയ മണ്ഡലങ്ങളാണ് മീണയ്ക്ക് ചുമതലയുണ്ടായിരുന്നത്. പ്രധാനമന്ത്രി പ്രചാരണത്തിന് എത്തും മുമ്പ് സീറ്റ് നേടാനായില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് പറഞ്ഞിരുന്നു. 11 സീറ്റിന് വേണ്ടിയാണ് താന്‍ കഠിനാധ്വാസം ചെയ്തത്. പ്രധാനമായും 7 സീറ്റുകളാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 25 സീറ്റിലും ബിജെപിയാണ് വിജയിച്ചത്. 2014ലും ബിജെപി എല്ലാ സീറ്റിലും വിജയിച്ചിരുന്നു.