Lok Sabha Election Result 2024: കേരളത്തിലെ 20 കേന്ദ്രങ്ങൾ ഇവ… വോട്ടെണ്ണൽ നടപടികൾ എങ്ങനെ എന്നറിയാം
Lok sabha Election 2024 Counting Process: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെണ്ണൽ നടപടി ക്രമങ്ങൾ എന്തെല്ലാമെന്ന് അറിയാം.
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഇതിനിടെ തിരുവനന്തപുരത്തെ സ്‌ട്രോങ് റൂമുകൾ രാവിലെ അഞ്ചരയോടെ തുറന്നു. റിട്ടേണിങ് ഓഫിസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ, സ്ഥാനാർഥികൾ, തിരഞ്ഞെടുപ്പ് ഏജന്റുമാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറന്നത്. വോട്ടെണ്ണൽ നടപടി ക്രമങ്ങൾ എന്തെല്ലാമെന്ന് അറിയാം.
- വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുമ്പോൾ സ്‌ട്രോങ് റൂമുകൾ തുറക്കും.
- റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യം നിർബന്ധം.
- ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തും
- വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.
- ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും, പോസ്റ്റൽ ബാലറ്റുകളും.
- പിന്നീട് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
- കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഉണ്ടോ എന്ന് നോക്കും
- ശേഷം സീൽ പൊട്ടിക്കും.
- ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തും
- അപ്പോൾ ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും.
- അവസാനം രണ്ടു മെഷീൻ എടുത്ത് കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും.
- ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ പ്രഖ്യാപിക്കും.
ALSO READ – ആദ്യ ഫല സൂചനകൾ എപ്പോൾ മുതൽ? വിധി അറിയാൻ മണിക്കൂറുകൾ മാത്രം
കേന്ദ്രങ്ങൾ ഇവ
- തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ.
- തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം.
- ചെന്നീർക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം
- മാവേലിക്കര ബിഷപ്പ് മൂർ കോളേജ്-മാവേലിക്കര മണ്ഡലം
- ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം
- ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം
- പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-ഇടുക്കി മണ്ഡലം
- കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം
- ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം
- തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്-തൃശൂർ മണ്ഡലം
- പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂർ, പാലക്കാട് മണ്ഡലങ്ങൾ
- തെക്കുമുറി എസ് എസ് എം പോളിടെക്നിക്-പൊന്നാനി മണ്ഡലം
- ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം
- വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്സ്-കോഴിക്കോട്, വടകര മണ്ഡലങ്ങൾ
- മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം
- കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ-വയനാട് മണ്ഡലം
- ചുങ്കത്തറ മാർത്തോമ കോളേജ് -വയനാട് മണ്ഡലം
- ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം
- ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കണ്ണൂർ മണ്ഡലം
- പെരിയ കേരള സെൻട്രൽ യൂണിവേഴ്സിറ്റി-കാസർകോട് മണ്ഡലം