5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi-Akhilesh Yadav Rally : രാഹുലും അഖിലേഷും ഒന്നിച്ചെത്തിയപ്പോൾ പ്രയാഗ്‌രാജ് ആർത്തിരമ്പി; ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ സുരക്ഷ സംഘം

Rahul Gandhi-Akhilesh Yadav Rally Video : ഉത്തർ പ്രദേശിലെ ഫുൽപുർ ലോക്സഭ മണ്ഡലത്തിൽ സംഘടിപ്പിച്ച ഇന്ത്യ മുന്നണിയുടെ റാലിക്കാണ് ഇത്രയധികം പ്രവർത്തകർ ആർത്തിരമ്പിയെത്തിയത്

Rahul Gandhi-Akhilesh Yadav Rally : രാഹുലും അഖിലേഷും ഒന്നിച്ചെത്തിയപ്പോൾ പ്രയാഗ്‌രാജ് ആർത്തിരമ്പി; ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ സുരക്ഷ സംഘം
jenish-thomas
Jenish Thomas | Updated On: 20 May 2024 16:45 PM

ന്യൂ ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷൻ അഖിലേഷ് യാദവും ചേർന്ന് ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടത്തിയ ഇന്ത്യ മുന്നണിയുടെ റാലിക്ക് തിക്കും തിരക്കനും സമാനമായ സ്ഥിതി. പ്രയാഗ്‌രാജിലെ ലോക്സഭ മണ്ഡലമായ ഫുൽപുരിൽ ഇരു നേതക്കളും ചേർന്ന് സംഘടിപ്പിച്ച റാലിക്കും തുടർന്നുള്ള പൊതുസമ്മേളനത്തിനുമാണ് ഇത്രയധികം ജവനപങ്കാളിത്തം ഉണ്ടായത്. തുടർന്ന് ഇരുനേതാക്കൾക്കും ജനങ്ങളെ അഭിസംബോധന ചെയ്യാതെ വേദി വിടേണ്ടി വന്നു.

ഫുൽപുർ മണ്ഡലത്തിലെ പാടിലയിലായിരുന്നു റാലിക്ക് ശേഷമുള്ള പൊതുസമ്മേളനത്തിനുള്ള വേദി ഒരുക്കിയിരുന്നത്. എന്നാൽ കോൺഗ്രസ്-എസ്പി പ്രവർത്തകർ ആവേശത്തിരയായി വേദിയിലേക്ക് കടന്നുകയറി. പോലീസ് ബാരിക്കേഡുകളും മറ്റ് തടസ്സങ്ങളും മറികടന്ന് പ്രവർത്തകർ വേദിക്ക് അരികിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

ഇരുനേതാക്കളും തങ്ങളുടെ പ്രവർത്തകരോട് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആരും അത് ചെവിക്കൊണ്ടില്ല. ഫുൽപൂരിലെ ഇന്ത്യ മുന്നണി സ്ഥാനർഥി ഉജ്ജ്വൽ രമണസിങ്ങിനെ മികച്ച ഭൂരിപക്ഷത്തോടെ വജയപ്പിക്കണമെന്ന് രാഹുൽ ഗാന്ധി പ്രവർത്തകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. തുടർന്ന് നേതാക്കൾക്ക് വേദി വിടേണ്ടി വന്നു.ആർത്തിരമ്പിയ പ്രവർത്തകരിൽ നിന്നും നേതാക്കൾക്ക് സുരക്ഷ ഒരുക്കാൻ പോലീസ് മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും വളരെ കഷ്ടപ്പെട്ടു.

ALSO READ : Lok Sabha election 2024: ലോക്സഭ തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം ഇന്ന്, 49 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും

 

അതേസമയം ഇന്ന് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വയനാടിന് പുറമെ രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി ഉൾപ്പെടെയുള്ള 49 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക.

രാഹുൽ ഗാന്ധിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, പീയുഷ് ഗോയൽ തുടങ്ങിയ പ്രമുഖ നേതാക്കളും ഇന്ന് ജനവിധി തേടുന്നുണ്ട്. ഇന്ന് അഞ്ചാം ഘട്ടം കഴിയുന്നതോടെ ആകെയുള്ള 543 ലോക്സഭ സീറ്റിലെ 428 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാകുന്നത്.

Latest News