Exit Poll Result 2024: തമിഴ്‌നാട്ടില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാം; ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വെ
Lok Sabha Election Exit Poll Result 2024: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴ് നമ്മുടെ അഭിമാനമാണ്. തമിഴ് ഭാഷയുടെ ആഗോള പ്രശസ്തി ഉയര്‍ത്താന്‍ എല്ലാ ശ്രമങ്ങളും ഏറ്റെടുക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.
ചെന്നൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കാമെന്ന് പ്രവചിപ്പ് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വെ. ഇന്‍ഡ്യ സഖ്യത്തിന് 33 മുതല്‍ 37 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിക്ക് രണ്ട് മുതല്‍ നാല് വരെയായിരിക്കും സീറ്റ് നില. അണ്ണാ ഡിഎംകെ പരാമവധി രണ്ട് സീറ്റ് മാത്രമേ നേടുവെന്നും സര്‍വെ പറയുന്നുണ്ട്.
ഇത്തവണ തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍ പ്രകടനപത്രികയില്‍ തന്നെ തമിഴ് മക്കളെ സ്വാധീനിക്കാനുള്ള ശ്രമം ബിജെപി നടത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴ് നമ്മുടെ അഭിമാനമാണ്. തമിഴ് ഭാഷയുടെ ആഗോള പ്രശസ്തി ഉയര്‍ത്താന്‍ എല്ലാ ശ്രമങ്ങളും ഏറ്റെടുക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ലോകമെമ്പാടും തിരുവള്ളുവര്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകമെന്നുമാണ് ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ ഇതൊന്നും തമിഴ്‌നാട്ടിലെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 285 സീറ്റുകളാണ് എക്സിറ്റ് പോള്‍ പ്രവചനം ഉണ്ടായിരുന്നത്. എന്നാല്‍ ഈ കണക്കുകളെല്ലാം കാറ്റില്‍ പറത്തി 353 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയം നേടി. ഇതില്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയിട്ടുണ്ട് എന്നതാണ് വാസ്തവം. കോണ്‍ഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റും നേടി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏകദേശം 257-340 സീറ്റുകള്‍ നേടുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍, എന്‍ഡിഎ 336 സീറ്റുകളാണ് നേടിയത്.