Lok sabha election 2024 : ലോക്സഭ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Lok sabha election 2024 : ലോക്സഭ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്

Updated On: 

13 May 2024 10:27 AM

Lok sabha election 2024 : രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴി‌ഞ്ഞപ്പോൾ തന്നെ ബി ജെ പിയുടെ കഥ കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.

Lok sabha election 2024 : ലോക്സഭ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
Follow Us On

ന്യൂ‍ഡൽഹി: ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തിൽ തന്നെ. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.

കഴിഞ്ഞ ദിവസം പരസ്യപ്രചരണം പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിലെല്ലാം ഇന്നലെ നിശബ്ദ പ്രചരണം നടന്നിരുന്നു. 1,717 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്.
ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി നാളെ തെരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്.

ALSO READ- ജമ്മു കശ്മീരിൽ ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; പക്ഷെ ബിജെപി കളത്തിൽ ഇല്ല

ജൂൺ നാലിന് ഭരണമാറ്റം വരും – ശശി തരൂർ

രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴി‌ഞ്ഞപ്പോൾ തന്നെ ബി ജെ പിയുടെ കഥ കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷാ തന്നെ മോദിക്ക് വേണ്ടി നിലപാട് മാറ്റി പറയുകയാണെന്നും അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് ഇന്ത്യ മുന്നണിക്ക് ഗുണപരമായേ വന്നുള്ളൂ എന്നും അദ്ദേഹം പറ‍ഞ്ഞു.

മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും മണ്ഡലങ്ങളിലും നാളെ ജനവിധി തീരുമാനിക്കും. ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് . ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ ഇന്നലെ മുതൽ സജീവമായിരിക്കുകയാണ് ജയിൽ മോചിതനായ അരവിന്ദ് കെജരിവാൾ. ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾക്കായി കെജരിവാൾ പ്രചാരണം നടത്തിയിരിന്നു. മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസ്താവനകൾ ശക്തമാക്കിക്കൊണ്ടാണ് കെജരിവാൾ പ്രചാരണം മുറുക്കിയത്. \

ഇതിനിടെ മോദിയുടെ വിദ്വേഷപ്രസ്താവനങ്ങളിൽ കമ്മീഷൻ തുടരുന്ന മൗനം ദുരൂഹമെന്ന നിലപാട് ഉയർത്തി ഖാർഗെ രം​ഗത്ത് എത്തിയിട്ടുണ്ട്. അതേസമയം നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക നല്‍കുന്നത്. ഇതിനിടെ വരാണസിയില്‍ ഇന്ന് വൈകീട്ട് മോദിയുടെ റോഡ് ഷോ നടക്കുമെന്നാണ് വിവരം. വൈകീട്ട് 4 മണിക്കാണ് റോഡ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ 11.30 ന് മോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കളും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version