Exit Poll Result 2024: കർണാടകയിൽ ബിജെപിക്ക് മുന്നേറ്റം; ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സർവെ
Lok Sabha Election Exit Poll Result 2024: കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ബിജെപിക്ക് ശക്തമായ മുന്നേറ്റമെന്നാണ് സർവ്വേ ഫലം. മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെയാണ് കോൺഗ്രസ് നേടുക.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ താമര കൂട്ടമായി വിരിയും. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സർവെ ഫലം അനുസരിച്ച് കർണാടകയിൽ ബിജെപി മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം. കർണാടകയിൽ ബിജെപി- 20 മുതൽ 22 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ബിജെപിക്ക് ശക്തമായ മുന്നേറ്റമെന്നാണ് സർവ്വേ ഫലം. 20 മുതൽ 22 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യാ സർവ്വേ പ്രവചനം. മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെയാണ് കോൺഗ്രസ് നേടുകയെന്നാണ് സർവ്വേ പറയുന്നത്. ജെഡിഎസ് മൂന്ന് സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും യാഥാര്‍ഥ്യമായതും പൂര്‍ണമായും പരാജയപ്പെട്ടതുമായ ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നവരാണ് പകുതിയിലധികവും.
2019ല്‍ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലം എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിച്ചിച്ചു. എന്‍ഡിഎയ്ക്ക് 306 സീറ്റുകളും യുപിഎയ്ക്ക് 120 സീറ്റുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ 352 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏകദേശം 257-340 സീറ്റുകള്‍ നേടുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍, എന്‍ഡിഎ 336 സീറ്റുകൾ മാത്രമാണ് നേടിയത്.