5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election 2024:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതുവരെ പിടിച്ചെടുത്തത് കോടികള്‍; കൂടുതല്‍ ഗുജറാത്തില്‍

മാര്‍ച്ച് 1 മുതല്‍ മെയ് 18 വരെയുള്ള കണക്കുകളാണ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ നിന്ന് 97. 62 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്

Lok Sabha Election 2024:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതുവരെ പിടിച്ചെടുത്തത് കോടികള്‍; കൂടുതല്‍ ഗുജറാത്തില്‍
shiji-mk
Shiji M K | Updated On: 18 May 2024 20:25 PM

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് രാജ്യത്ത് വന്‍ പണമൊഴുക്ക്. ഇതുവരെ 8889 കോടിയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പണമായി മാത്രം പിടിച്ചെടുത്തത് 849 കോടി രൂപയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്. 1461 കോടിയുടെ സാധനങ്ങളാണ് ഗുജറാത്തില്‍ നിന്ന് മാത്രം പിടിച്ചെടുത്തത്. 114 കോടിയുടെ കറന്‍സി പിടിച്ചെടുത്ത തെലങ്കാനയാണ് പണം പിടിച്ചെടുത്ത സംസ്ഥാനങ്ങളില്‍ മുന്നില്‍.

പണവും സാധനങ്ങളും മാത്രമല്ല 3958 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. മാര്‍ച്ച് 1 മുതല്‍ മെയ് 18 വരെയുള്ള കണക്കുകളാണ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ നിന്ന് 97. 62 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെ 3475 കോടിയുടെ സാധനങ്ങളായിരുന്നു രാജ്യത്ത് നിന്നാകെ പിടിച്ചെടുത്തിരുന്നത്.

അതേസമയം, അഞ്ചാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ബാരാബങ്കിയിലാണ് രാഹുലിന്റെ പ്രചാരണ പരിപാടി ഉണ്ടായിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അമേഠിയില്‍ പ്രചാരണ റാലി നടത്തി. ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ജനവിധി തീരുമാനിക്കുന്നത് യു പി യിലാണ്.

ഇതിനിടെ ജയം സംബന്ധിച്ചുള്ള വാഗ്വാദങ്ങളും മുറുകുകയാണ്. തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 300 ല്‍ അധികം സീറ്റുകള്‍ നേടുമെന്നും തങ്ങള്‍ അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബിജെപി 200 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഖാര്‍ഗെയുടെ പരാമര്‍ശം.

ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ കമ്മീഷനോട് സുപ്രീംകോടതി മറുപടി തേടിയിട്ടുണ്ട്. ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഈ നടപടി. ഈ വിഷയം ഉന്നയിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.