ജമ്മു കശ്മീരിൽ ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; പക്ഷെ ബിജെപി കളത്തിൽ ഇല്ല | Lok Sabha Election 2024 First Poll in Jammu And Kashmir After 370 Scrapping Narendra Modi Government Malayalam news - Malayalam Tv9

Lok Sabha Election 2024 : ജമ്മു കശ്മീരിൽ ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; പക്ഷെ ബിജെപി കളത്തിൽ ഇല്ല

Updated On: 

13 May 2024 11:27 AM

Jammu & Kashmir Lok Sabha Election 2024 Updates : 2019 ഓഗസ്റ്റിലാണ് നരേന്ദ്ര മോദി സർക്കാർ ആർട്ടിക്കൾ 370 റദ്ദാക്കിയത്

Lok Sabha Election 2024 : ജമ്മു കശ്മീരിൽ ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; പക്ഷെ ബിജെപി കളത്തിൽ ഇല്ല

Srinagar

Follow Us On

ന്യൂ ഡൽഹി : ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഇന്ന് മെയ് 13-ാം തീയതി തിരഞ്ഞെടുപ്പ്.ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം താഴ്വരയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ്. ശ്രീനഗർ-ഗണ്ടെർബാലാണ് ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ നാലാഘട്ടം വോട്ടെടുപ്പിന് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. 2019 ഓഗസ്റ്റിലാണ് രണ്ടാം നരേന്ദ്ര മോദി സർക്കാർ ജമ്മു കശ്മീരിനുള്ള പ്രത്യേക അവകാശാധികരങ്ങൾ നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്.

താഴ്വരയിലെ മൂന്ന് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും ആദ്യമായി പോളിങ് ബൂത്തിലേക്കെത്തുന്നത് ശ്രീനഗറാണ്. രണ്ട് ഡസൺ സ്ഥാനാർഥികളാണ് ശ്രീനഗറിൽ വിധിക്കായി കാത്തിരിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ നാഷ്ണൽ കോൺഫ്രൻസിൻ്റെ (എൻസി) അഗാ രുഹുള്ള, പിഡിപിയുടെ വഹീദ് പാരാ അപ്നി പാർട്ടിയുടെ അഷ്റഫ് മിർ എന്നിവരാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.

ALSO READ : Lok sabha election 2024 : ലോക്സഭ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്

അതേസമയം ശ്രീനഗറിൽ ബിജെപി മത്സരരംഗത്തില്ല. ശ്രീനഗറിൽ മാത്രമല്ല താഴ്വരയിലെ മറ്റ് രണ്ട് മണ്ഡലങ്ങളായ ബാരമുള്ള, അനന്തനാഗ്-രജൗരി എന്നിവടങ്ങളിലും ബിജെപിയുടെ ടിക്കറ്റിൽ സ്ഥാനാർഥികൾ മത്സരിക്കുന്നില്ല.

2019 തിരഞ്ഞെടുപ്പിൽ എൻസിയുടെ ഫറൂഖ് അബ്ദുള്ളയായിരുന്നു ശ്രീനഗറിൽ നിന്നും ജയിച്ച ലോക്സഭയിലേക്കെത്തിയത്. 2004 തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കുറഞ്ഞ വോട്ട് രേഖപ്പെടുത്തിയത് 2019ലായിരുന്നു. തീവ്രവാദി ആക്രമണ ഭീഷിണിയും വോട്ട് ബെഹിഷ്കരിക്കാൻ വിഘ്ടനവാദികൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ താഴ്വരയിലെ മണ്ഡലങ്ങളിൽ രേഖപ്പെടുത്താറുള്ളത് ശരാശരിയിൽ 40% പോളിങ്ങാണ്. 17.50 ലക്ഷം വോട്ടർമാരാണ് ശ്രീനഗറിലുള്ളത്.

കശ്മീരിന് പുറമെ ഒമ്പത് സംസ്ഥാനങ്ങളിലാണ് ഇന്ന് നാലാം ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശിലും തെലുങ്കാനയിലും ഇന്ന് മുഴുവൻ സീറ്റുകളിൽ പോളിങ് നടത്തും. ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടത്തും. 175 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

ആകെ 1,717 സ്ഥാനാർഥികളാണ് നാലാം ഘട്ടം വോട്ടെടുപ്പിനായി മത്സരംഗത്ത് ഉള്ളത്. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ 13 സീറ്റുകളിലാണ് വോട്ടെടുപ്പ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും ഇന്ന് വിധി എഴുതും.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version