LS Election Exit Poll Results 2024 LIVE : മോദിക്ക് ഹാട്രിക്; ദക്ഷിണേന്ത്യയിൽ താമരയ്ക്ക് വേരുറയ്ക്കും; കേരളത്തിൽ CPM പൂജ്യമാകും; എക്സിറ്റ് പോൾ പ്രവചനങ്ങൾ

Lok Sabha Election Exit Poll Results 2024 LIVE: 2024 ലോക്സഭ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ എന്താകും ട്രെൻഡ് എന്നറിയാൻ രാജ്യം. അവസാന വോട്ട് രേഖപ്പെടുത്തി അരമണിക്കൂറിന് ശേഷം അതായത് 6.30 മുതൽ ജൂൺ നാലാം തീയതിയിലെ ട്രെൻഡ് എന്താകുമെന്ന് അറിയിച്ചുകൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരും

LS Election Exit Poll Results 2024 LIVE : മോദിക്ക് ഹാട്രിക്; ദക്ഷിണേന്ത്യയിൽ താമരയ്ക്ക് വേരുറയ്ക്കും; കേരളത്തിൽ CPM പൂജ്യമാകും; എക്സിറ്റ് പോൾ പ്രവചനങ്ങൾ
Updated On: 

02 Jun 2024 09:44 AM

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വിധിയെഴുത്തായ ഇന്ത്യയിലെ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് സമാപനം കുറിച്ചു . കഴിഞ്ഞ ഒന്നര മാസമായി ഏഴ് ഘട്ടങ്ങളിലായി നടന്ന  തിരഞ്ഞെടുപ്പാണ് ഇന്ന് പൂർത്തിയായത്. വോട്ടെടുപ്പ് പൂർത്തിയാതോടെ ഫലസൂചനയുമായി വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വിട്ടു. 2024 തിരഞ്ഞെടുപ്പിൽ രാജ്യമെന്താകും വിധി എഴുതിയതെന്ന് വ്യക്തമായ വിശകലനത്തോടെ ടിവി9 ഭാരത്വർഷും-പോൾസ്ട്രാറ്റും നിങ്ങളിലേക്ക് എക്സിറ്റ് പോൾ ഫലങ്ങൾ എത്തിക്കുന്നു

 

LIVE NEWS & UPDATES

The liveblog has ended.
  • 01 Jun 2024 11:38 PM (IST)

    Exit Polls Result 2024 : ട്രെൻഡ് എന്താകുമെന്ന് വിധിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

    ടൈംസ് നൌ- ഇടിജി

    എൻഡിഎ – 358
    ഇന്ത്യ – 152
    മറ്റുള്ളവർ -33

    എബിപി-സി വോട്ടർ

    എൻഡിഎ – 353-383
    ഇന്ത്യ – 152-182
    മറ്റുള്ളവർ -4-12

    ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ

    എൻഡിഎ – 361-401
    ഇന്ത്യ – 131-166
    മറ്റുള്ളവർ -8-2o

    ഇന്ത്യ ടിവി-സിഎൻഎക്സ്

    എൻഡിഎ – 371-401
    ഇന്ത്യ – 109-139
    മറ്റുള്ളവർ -28-38

    ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്സ്

    എൻഡിഎ – 371
    ഇന്ത്യ – 125
    മറ്റുള്ളവർ -47

    ന്യൂസ് 24- ടുഡേസ് ചാണക്യ

    എൻഡിഎ – 400
    ഇന്ത്യ – 107
    മറ്റുള്ളവർ – 36

    ന്യൂസ് നേഷൻ

    എൻഡിഎ – 342-378
    ഇന്ത്യ – 153-169
    മറ്റുള്ളവർ -21-23

    റിപ്പബ്ലിക്ക് ഭാരത്-മെട്രിക്സ്

    എൻഡിഎ – 353-368
    ഇന്ത്യ – 118-133
    മറ്റുള്ളവർ -43-48

    റിപ്പബ്ലിക്ക് ടിവി-പി- എൻആർക്യു

    എൻഡിഎ – 359
    ഇന്ത്യ – 154
    മറ്റുള്ളവർ – 30

  • 01 Jun 2024 10:57 PM (IST)

    Exit Poll Result 2024 : സംസ്ഥാനടിസ്ഥാനത്തിൽ ടിവി9-പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ ഫലങ്ങൾ

    ഡൽഹി- ബിജെപി 7, ഇന്ത്യ -0

    ഉത്തർപ്രദേശ്- എൻഡിഎ 66, ഇന്ത്യ -14

    (ബിജെപി 62, കോൺഗ്രസ് 3, എസ്പി 11, ബിഎസ്പി 0, ആർഎൽഡി 2)

    ഹരിയാന- ബിജെപി 8, കോൺഗ്രസ് 2

    പഞ്ചാബ്- ബിജെപി 3, കോൺഗ്രസ് 5, എഎപി 3, മറ്റുള്ളവർ 2

    ഹിമാചൽ പ്രദേശ്- ബിജെപി-4, കോൺഗ്രസ് 0

    ഉത്തരാഖണ്ഡ്-ബിജെപി 5, കോൺഗ്രസ് 0

    പശ്ചിമ ബംഗാൾ- ബിജെപി 21, ടിഎംസി 20, കോൺഗ്രസ് 1

    ജാർഖണ്ഡ്- ബിജെപി 12, ഇന്ത്യ 1

    ബിഹാർ- ബിജെപി 17, ജെഡിയു 7, എൽജെപി 4, കോൺഗ്രസ് 2, ആർജെഡി 6, എച്ച്എഎം 1, മറ്റുള്ളവർ 3

    മഹാരാഷ്ട്ര- ബിജെപി 18, കോൺഗ്രസ് 5, ശിവസേന (ഷിൻഡെ വിഭാഗം) 4, ശിവസേന (താക്കറെ വിഭാഗം) 14, ശരദ് പവാറിൻ്റെ എൻസിപി-6.

    ഗുജറാത്ത്- ബിജെപി 26, ഇന്ത്യ സഖ്യം 0

    ഛത്തീസ്ഗഡ്- ബിജെപി 11, കോൺഗ്രസ് 0

    മധ്യപ്രദേശ്- ബിജെപി 29, കോൺഗ്രസ് 0

    ആന്ധ്രാപ്രദേശ്- എൻഡിഎ 12, ഇന്ത്യ-0, വൈഎസ്ആർസിപി 13

    രാജസ്ഥാൻ- ബിജെപി 19, ഇന്ത്യ സഖ്യം 5

    കേരളം-ബിജെപി 1, യുഡിഎഫ് -16, എൽഡിഎഫ് -3

    കർണാടക- ബിജെപി 18, ജെഡിഎസ് 2, കോൺഗ്രസ് 8

    തെലങ്കാന-ബിജെപി 7, കോൺഗ്രസ് 8

    തമിഴ്നാട്- ബിജെപി 2, കോൺഗ്രസ് 8, ഡിഎംകെ 21, പിഎംകെ 1

    ജമ്മു കശ്മീർ- ബിജെപി 2, എൻസി 1, പിഡിപി 1, മറ്റുള്ളവർ 1


  • 01 Jun 2024 10:52 PM (IST)

    Kerala Exit Poll Result Update : സിപിഎമ്മിന് പൂജ്യം കേരളത്തിലെ എക്സിറ്റ് പോൾ ഫലങ്ങൾ

    ടൈംസ് നൌ- ഇടിജി

    യുഡിഎഫ് – 14-15
    എൻഡിഎഫ് – 4
    എൻഡിഎ -1

    എബിപി-സി വോട്ടർ

    യുഡിഎഫ് – 17-19
    എൻഡിഎഫ് – 0
    എൻഡിഎ -1-3

    ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ

    യുഡിഎഫ് – 17-18
    എൻഡിഎഫ് – 1
    എൻഡിഎ -2-3

    ഇന്ത്യ ടിവി-സിഎൻഎക്സ്

    യുഡിഎഫ് – 13-15
    എൻഡിഎഫ് – 3-5
    എൻഡിഎ -1-3

    വിഎംആർ

    യുഡിഎഫ് – 19
    എൻഡിഎഫ് – 0
    എൻഡിഎ -1

  • 01 Jun 2024 10:40 PM (IST)

    Kerala Elections Exit Poll Results 2024 : കേരളത്തിൽ താമര വിരിയുമെന്ന് പ്രവചവുമായി എക്സിറ്റ് പോൾ ഫലങ്ങൾ

    കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷയുമായി എക്സിറ്റ് പോൾ ഫലങ്ങൾ. കുറഞ്ഞപക്ഷം തൃശൂരിൽ ഒരു സീറ്റെങ്കിൽ ബിജെപി നേടാനാണ് സാധ്യത. അതേസമയം 2019ലെ പോലെ കോൺഗ്രസിൻ്റെ ആധിപത്യമാകും ഉണ്ടാകുകയെന്നും സിപിഎം പൂജ്യം മുതൽ നാല് സീറ്റ് വരെ നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്

  • 01 Jun 2024 10:17 PM (IST)

    Lok Sabha Election 2024 Exit Poll Results : ബിജെപിയുടെ സീറ്റ് നില 400 കടക്കുമെന്ന് രണ്ട് പ്രവനങ്ങൾ

    ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിൻ്റെ ഭൂരിപക്ഷം 400 കടക്കുമെന്ന് രണ്ട് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഇന്ത്യ ടിവി-സിഎൻഎക്സും ന്യൂസ് 24-ടുഡേസ് ചാണക്യയുമാണ് എൻഡിഎ 400 തികയ്ക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.

  • 01 Jun 2024 10:16 PM (IST)

    Lok Sabha Election 2024 Exit Poll Results : നരേന്ദ്ര മോദിക്ക് ഹാട്രിക്; പ്രവചനവുമായി ടിവി9 പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ

    രാജ്യം ഭരിക്കാൻ നരന്ദ്ര മോദിക്കായി ജനം വിധിയെഴുതിയെന്ന പ്രവചനവുമായി ടിവി9 പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 342 സീറ്റ് നേടും. ഇന്ത്യ സഖ്യത്തിന് 166 സീറ്റെ നേടാനാകു. ബാക്കിയുള്ളവർ 35 സീറ്റുകളിൽ ജയിക്കുമെന്നാണ് ടിവി9 പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ പ്രവചനം

  • 01 Jun 2024 08:06 PM (IST)

    Lok Sabha Election 2024 Exit Poll Results : തെലങ്കാനയിൽ കോൺഗ്രസും ബിജെപി ബലാബലം

    തെലങ്കാനയിൽ കോൺഗ്രസിനും ബിജെപിക്കും ബലാബലം സീറ്റ് ലഭിക്കുമെന്ന് ടിവി9-പോൾസ്ട്രാറ്റർ പ്രവചനം. തെലങ്കാന ഭരണകക്ഷിയായ കോൺഗ്രസിന് നേരിയ മുൻതൂക്കം ലഭിക്കുമെന്നാണ് ടിവി9-പോൾസ്ട്രാറ്റർ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. ബിജെപി ഏഴ് സീറ്റ് വരെ നേടിയേക്കും. അതേസമയം ബിആർഎസ് ഒരു സീറ്റിലേക്ക് ഒതുങ്ങി പോകുമെന്നാണ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്

  • 01 Jun 2024 08:02 PM (IST)

    Lok Sabha Election 2024 Exit Poll Results : കർണാടകയിൽ കോൺഗ്രസിന് തിരച്ചടി; ബിജെപിക്ക് വമ്പൻ നേട്ടം

    കർണാടകയിൽ ഭരണത്തിലുള്ള കോൺഗ്രസ് സർക്കാരിന് തിരച്ചടിയാകുമെന്ന് ടിവി9-പോൾസ്ട്രാറ്റർ എക്സിറ്റ് പോൾ പ്രവചനം. എൻഡി 20 സീറ്റ് നേടും. ഇന്ത്യ മുന്നണിക്ക് എട്ട് സീറ്റെ ഉറപ്പിക്കാനാകുയെന്ന് വി9-പോൾസ്ട്രാറ്റർ എക്സിറ്റ് പോൾ പ്രവചനം. 18 സീറ്റുകളിലാകും ബിജെപിയുടെ ജയം പ്രവചിക്കുന്നത്. ജെഡിഎസ് രണ്ടിലും

  • 01 Jun 2024 07:53 PM (IST)

    Kerala Elections Exit Poll Results 2024 : കേരളത്തിൽ സിപിഎമ്മിന് പൂജ്യം സീറ്റോ? പ്രഖ്യാപനവമായി ഇന്ത്യൻ ടുഡേ മൈ ആക്സിസ് എക്സിറ്റ് പോൾ

    കേരളത്തിൽ സിപിഎമ്മിന് പൂജ്യമാകുമെന്ന് പ്രവചനവുമായി ഇന്ത്യ ടുഡേ-മൈ ആക്സിസ് എക്സിറ്റ് പോൾ ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ നേടാനായ ആലപ്പുഴയും സിപിഎമ്മിന് നഷ്ടമായേക്കും. അതേസമയം ബിജെപിക്ക് മൂന്ന് സീറ്റ് നേടാനാണ് സാധ്യത. കോൺഗ്രസിൻ്റെ സീറ്റ് നില 18 വരെ ഉയർന്നേക്കും

  • 01 Jun 2024 06:49 PM (IST)

    Kerala Elections Exit Poll Results 2024 : കേരളത്തിൽ താമര വിരിയും; പ്രഖ്യാപനവുമായി ടിവി9 ഭാരത്വർഷ് -പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ

    കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷയുമായി ടിവി9 ഭാരത്വർഷ് -പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവചനവുമായി ടിവി9 ഭാരത്വർഷ് -പോൾസ്ട്രാറ്റ്. കേരളത്തിൽ യുഡിഎഫ് 16 സീറ്റിൽ ജയിക്കും. എൽഡിഎഫിന് ജയം മൂന്ന് സീറ്റുകളിൽ എന്ന പ്രവചിച്ച് ടിവി9 ഭാരത്വർഷ് -പോൾസ്ട്രാറ്റ്

  • 01 Jun 2024 06:41 PM (IST)

    Tamil Nadu Exit Poll 2024 Updates : തമിഴ്നാട്ടിൽ താമര വിരിയും, ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

    തമിഴ്നാട്ടിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം നാല് സീറ്റ് നേടുമെന്ന് ടിവി9 ഭാരത്വർഷ് -പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ പ്രവചനം. തമിഴ്നാട്ടിൽ ബിജെപി രണ്ട് സീറ്റ് നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനം. ബിജെപി തമിഴ്നാട് അധ്യക്ഷൻ അണാമലൈ മത്സരിച്ച കോയമ്പത്തൂരും തിരുനെൽവേലി മണ്ഡലങ്ങളിലും ബിജെപി സീറ്റ് നേടുമെന്നാണ് . 35 സീറ്റാണ് ഇന്ത്യ സംഖ്യം നേടും

  • 01 Jun 2024 06:19 PM (IST)

    TV9 Exit Poll Result 2024 : രാജ്യം വോട്ട് ചെയ്തത് ആർക്ക്? വ്യക്തമാക്കാൻ ടിവി9 ഭാരത് വർഷ്-പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ

    2024 ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യം ആർക്ക് വോട്ട് രേഖപ്പെടുത്തിയെന്ന് വ്യക്തമായ ട്രെൻഡ് നൽകാൻ ടിവി9 ഭാരത്വർഷും- പോൾസ്ട്രാറ്റും. വൈകിട്ട് 6.30 മുതൽ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലെയും വിധി എന്താകുമെന്ന് വ്യക്തമായ വിശകലനത്തോടെ എക്സിറ്റ് പോൾ ഫലങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നു.

  • 01 Jun 2024 06:15 PM (IST)

    Lok Sabha Election 2024 Exit Poll Results : ട്രെൻഡ് അറിയാൻ എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ

    ആറ് മണിക്കാണ് അവസാന വോട്ട് രേഖപ്പെടുത്തുക. തുടർന്ന് അരമണിക്കൂറിന് ശേഷം വിവിധ ഏജൻസികൾക്ക് തങ്ങളുടെ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടാൻ സാധിക്കുന്നതാണ്.

  • 01 Jun 2024 06:06 PM (IST)

    Exit Poll 2024 Latest Updates : വോട്ടെടുപ്പ് കഴിഞ്ഞു; ഇനി എക്സിറ്റ് പോൾ

    2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. വൈകിട്ട് ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുക. ഈ നിശ്ചിത സമയത്തിനുള്ളിൽ പോളിങ് സ്റ്റേഷൻ പരിസരത്ത് പ്രവേശിക്കുന്നവർക്ക് മാത്രമെ ആറ് മണിക്ക് ശേഷം വോട്ട് രേഖപ്പെടുത്താനാകും. അതിനാൽ അവസാന വോട്ട് രേഖപ്പെടുത്തുന്ന സമയമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത് വൈകിട്ട് ആറ് മണിയാണ്

  • 01 Jun 2024 03:37 PM (IST)

    Exit Poll 2024 Updates : എക്സിറ്റ് പോൾ എത്രത്തോളം വിശ്വസിക്കാം?

    എക്സിറ്റ് പോളുകളെ എത്രത്തോളം വിശ്വസിക്കാം? എന്തായിരുന്നു കഴിഞ്ഞ തവണത്തെ കേരളത്തിലെ എക്സിറ്റ് പോൾ ഫലം? കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

  • 01 Jun 2024 03:30 PM (IST)

    Lok Sabha Election Final Phase Voting Updates : ഇന്ത്യ മുന്നണി 300 സീറ്റ് നേടുമെന്ന് കേജ്രിവാൾ

    ഇന്ത്യ മുന്നണി 300നടുത്ത് സീറ്റുകള്‍ നേടി അരവിന്ദ് കേജ്രിവാൾ. മുന്നണി അധികാരത്തിലെത്തിയാല്‍ തനിക്ക് പ്രധാനമന്ത്രിപദം വേണ്ടെന്നും കേജ്രിവാൾ പറഞ്ഞു. കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

  • 01 Jun 2024 11:58 AM (IST)

    Lok Sabha Election 7th Phase Voting Updates : വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം

    വോട്ടെടുപ്പിനിടെ ബംഗാളില്‍ സംഘര്‍ഷം. വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും അടക്കമുള്ളവ നശിപ്പിച്ചതായി പരാതി. വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു സംഘം അക്രമികളാണ് യന്ത്രങ്ങള്‍ നശിപ്പിച്ചത്. എന്നാല്‍, ഇതുമൂലം വോട്ടിങ്ങിന് തടസ്സം വന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

     

  • 01 Jun 2024 10:13 AM (IST)

    Exit Poll 2024 Latest Updates: എന്താണ് എക്സിറ്റ് പോൾ ഫലം?

    തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വോട്ടമാരുടെ ഒരു സർവെ കണക്ക് പ്രകാരമാണ് എക്സിറ്റ് പോൾ ഫലം നിശ്ചയിക്കുക. എന്താകും അന്തിമ വിധിയെന്ന് അറിയുന്നതിന് മുമ്പ് ഒരു ട്രെൻഡ് നൽകുകയാണ് എക്സിറ്റ് പോൾ. എന്നാൽ ഈ കണക്ക് അന്തിമമാണെന്ന് കരുതാൻ സാധിക്കില്ല. കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

  • 01 Jun 2024 08:59 AM (IST)

    Exit Poll 2024 Updates : എക്സിറ്റ് പോള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്

    ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ ചർച്ചകളിൽ പങ്കെടുക്കൂ എന്നാണ് കോൺ​ഗ്രസ് വക്താക്കൾ വ്യക്തമാക്കുന്നത്. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി. കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

  • 01 Jun 2024 07:52 AM (IST)

    Lok Sabha Election Voting Updates : വിധി എഴുതാൻ 57 മണ്ഡലങ്ങൾ

    പഞ്ചാബിലെ ആകെ ലോക്സഭ മണ്ഡലങ്ങളിലായ 13 സീറ്റുകളിലാണ് ഇന്ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. ഉത്തർ പ്രദേശിലെ 13 സീറ്റുകളിലും ഇന്ന് ജനവിധി നടത്തും. കൂടാതെ ബിഹാറിലെ എട്ട്, ഒഡീഷയിലെ ആറ്, ഹിമാചൽ പ്രദേശിലെ നാല്, ജാർഖണ്ഡിലെ മൂന്ന്, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ ഒരു സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുക്കുന്നത്

  • 01 Jun 2024 07:31 AM (IST)

    Lok Sabha Election 2024 Voting Updates : ഏഴാം ഘട്ടം വോട്ടെടുപ്പിന് തുടക്കമായി

    ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടം വോട്ടെടുപ്പിന് തുടക്കമായി. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 904 സ്ഥാനാർഥികളാണ് 57 മണ്ഡലങ്ങളിലായി ഇന്ന് ജനവിധി തേടുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ

  • 01 Jun 2024 07:16 AM (IST)

    Lok Sabha Election 7th Phase Voting Updates : ഇന്ന് ഏഴാംഘട്ടം വോട്ടെടുപ്പ്

    ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് നടക്കുന്ന അന്തിമഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.

Related Stories
Madhya Pradesh Live-In Partner Murder: പങ്കാളിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ടു മാസം; യുവാവ് അറസ്റ്റിൽ, സംഭവം മധ്യപ്രദേശിൽ
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍