Lok Sabha Election 2024: പ്രധാനമന്ത്രിയാകാനില്ല, രാജ്യത്തെ നയിക്കാന്‍ ശക്തനായ നേതാവിനെ ലഭിക്കും: കെജ്രിവാള്‍
Lok Sabha Election 2024 Prime Minister: തെരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ മാത്രം മത്സരിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. അതുകൊണ്ട് തന്നെ തനിക്ക് പ്രധാനമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി പ്രതികരിച്ചതുമില്ല.
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 300നടുത്ത് സീറ്റുകള്‍ നേടി ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ തനിക്ക് പ്രധാനമന്ത്രി പദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ മാത്രം മത്സരിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. അതുകൊണ്ട് തന്നെ തനിക്ക് പ്രധാനമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി പ്രതികരിച്ചതുമില്ല.
രാജ്യത്തെ നയിക്കാന്‍ ശക്തനായ നേതാവിനെ ലഭിക്കുമെന്നും രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്ന് രക്ഷിക്കുകയാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 220 സീറ്റിലേക്ക് ബിജെപി ചുരുങ്ങും. ബിജെപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. രണ്ട് മാസത്തിനകം യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Lok sabha Election 2024: ഉത്തരേന്ത്യ ഉരുകുന്നു; കനത്ത ചൂടിൽ മരിച്ചത് 19 പോളിങ് ഉദ്യോഗസ്ഥർ
അതേസമയം, 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ഇന്ന്. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 57 മണ്ഡലങ്ങളാണ് പോളിങ് നടക്കുന്നത്. കൂടാതെ ഈ ഘട്ടം ബിജെപിക്ക് ഏറെ നിര്‍ണായകമാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍ അവസാനഘട്ടത്തില്‍ ജനവിധി തേടുന്നത്. ഉത്തര്‍പ്രദേശിനെ കൂടാതെ ആറ് ഘട്ടത്തിലും വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളായ ബംഗാളിലെ ഒന്‍പത് മണ്ഡലങ്ങളിലും ബിഹാറിലെ എട്ടും മണ്ഡലങ്ങളിലും എഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
ഹിമാചല്‍പ്രദേശിലെ നാലും ഝാര്‍ഖണ്ഡിലെ മൂന്ന്, ഒഡീഷയിലെ ആറ്, പഞ്ചാബിലെ 13, ചണ്ഡീഗഡിലെ ഒരു മണ്ഡലവും ഈ ഘട്ടത്തില്‍ വിധിയെഴുതുക. ഏഴാം ഘട്ടത്തില്‍ 904 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 328 സ്ഥാനാര്‍ത്ഥികള്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ഉത്തര്‍പ്രദേശ് 144, ബിഹാര്‍ 134, പശ്ചിമബംഗാള്‍ 124, ഒഡീഷ 66, ഝാര്‍ഖണ്ഡ് 52, ഹിമാചല്‍പ്രദേശ് 37, ചണ്ഡീഗഢില്‍ 19 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക.
യുപി, ബിഹാര്‍, ഒഡിഷ, പഞ്ചാബ്
ഹിന്ദി ഹൃദയ ഭൂമിയായ ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഏഴാമത്തെ ഘട്ടത്തില്‍ 28 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ 13 സീറ്റുകള്‍ പഞ്ചാബിലാണ്. 2019-ലെ ഏഴാം ഘട്ടത്തില്‍ ഹിന്ദി ഹൃദയഭൂമിയില്‍ തിരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളില്‍ 26 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. ആ വിജയം ഇത്തവണയും ബിജെപിക്ക് ലഭിക്കുമോ എന്നത് കണ്ടറിയണം.
യുപിയില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യമാണ് ബിജെപിക്ക് എതിരായി നില്‍ക്കുന്നത്. പൂര്‍വാഞ്ചല്‍ മേഖലയിലാണ് ഈ സഖ്യം കൂടുതല്‍ ശക്തം. മോദി നേരിട്ട് മത്സരിക്കുന്ന വരാണസി മണ്ഡലവും ഈ മേഖലയിലുള്‍പ്പെടുന്നതാണ്.
ബിഹാറിലെ അവസാനഘട്ടത്തില്‍ എട്ടു സീറ്റുകളിലും കഴിഞ്ഞ തവണ ബിജെപി ആണ് വിജയിച്ചത്. എന്നാല്‍ 2020-ല്‍ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സീറ്റുകള്‍ ഉള്‍പ്പെടുന്ന റൊഹ്താസ് മേഖലയില്‍ വിജയിച്ചത് ആര്‍ജെഡി ആണെന്നത് ശ്രദ്ധേയമാണ്.
Also Read: Exit Poll Result 2024: തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഒരു പ്രവചനം; എക്സിറ്റ് പോൾ ഫലങ്ങൾ?
ബംഗാളില്‍ കഴിഞ്ഞ തവണ ആറാം ഘട്ടം കഴിയുമ്പോഴേക്ക് 42 സീറ്റില്‍ 18ഉം നേടി ബിജെപിയാണ് മുന്നില്‍ ഉണ്ടായിരുന്നത്. ഏഴാം ഘട്ടത്തില്‍ പോളിംഗ് നടന്നപ്പോള്‍ ഒന്‍പത് സീറ്റുകളിലും വിജയച്ചുകൊണ്ട് തൃണമൂല്‍ വിജയിച്ചു.
പഞ്ചാബിലെ 13 സീറ്റുകളിലാണ് ഈ ഘട്ടത്തില്‍ വോട്ടിങ് നടക്കുന്നത്. 2019-ല്‍ രണ്ടു സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇത്തവണ കര്‍ഷക സമരമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഞ്ചാബില്‍ ചര്‍ച്ചയാണ്. ആം ആദ്മിയും കോണ്‍ഗ്രസും ശക്തമായാണ് തിരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്.
ബിജെപിയെ സംബന്ധിച്ച് ഏഴാം ഘട്ടം ഏറെ നിര്‍ണായകമായിരിക്കും. ബിജെപിക്ക് സീറ്റുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷ സഖ്യവും നില്‍ക്കുന്നത്.