Lawrence Bishnoi: സംഘത്തിൽ മൊത്തം 700 ഷൂട്ടർമാർ; ലോറൻസ് ബിഷ്‌ണോയിയുടെ വളർച്ച ദാവൂദ് ഇബ്രാഹിമിന്റേതിന് സമാനം

Lawrence Bishnoi Is Replicating the Path of Dawood Ibrahim: ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവരുൾപ്പെടെ 16 ഗുണ്ടാ നേതാക്കൾക്കെതിരെ, യുഎപിഎ നിയമത്തിന് കീഴിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Lawrence Bishnoi: സംഘത്തിൽ മൊത്തം 700 ഷൂട്ടർമാർ; ലോറൻസ് ബിഷ്‌ണോയിയുടെ വളർച്ച ദാവൂദ് ഇബ്രാഹിമിന്റേതിന് സമാനം

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയ് (Social Media Image)

Published: 

13 Oct 2024 23:49 PM

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ പക്ഷ നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ലോറൻസ് ബിഷ്ണോയ് സംഘമാണ്. ഞായറാഴ്ച സമൂഹ മാധ്യമത്തിലൂടെയായിരുന്നു സംഘത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ പുറത്തുവരുന്ന നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 700 -ഓളം ഷൂട്ടർമാരുമായാണ് ബിഷ്ണോയ് സംഘം പ്രവർത്തിക്കുന്നത്. ദാവൂദ് ഇബ്രഹിമിന്റേതിന് സമാനമായ പാതയാണ് ഇവർ പിന്തുടരുന്നതെന്നും എൻഐഎ പറയുന്നു.

ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവരുൾപ്പെടെ 16 ഗുണ്ടാ നേതാക്കൾക്കെതിരെയാണ്, യുഎപിഎ നിയമത്തിന് കീഴിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ലോറൻസ് ബിഷ്ണോയുടെ സംഘത്തെ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയോടാണ് എൻഐഎ താരതമ്യം ചെയ്യുന്നത്.

ALSO READ: മുൻമന്ത്രി ബാബ സിദ്ധിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം

ബിഷ്ണോയും അയാളുടെ ഭീകരസംഘവും അവരുടെ സാമ്രാജ്യം പടുത്തുയർത്തിയത്, 90 കളിൽ ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ മാതൃകയിലാണ്. ചെറിയ കുറ്റകൃത്യങ്ങളിലൂടെയാണ് ദാവൂദ് ഇബ്രാഹിമും തന്റെ ശ്രിംഖല കെട്ടിപ്പടുത്തതെന്നും എൻഐഎയുടെ കുറ്റപത്രത്തിൽ പറയുന്നു. മയക്കുമരുന്ന് കടത്ത്, കൊള്ള സംഘങ്ങൾ, കൊലപാതകങ്ങൾ എന്നിവയിലൂടെ തന്റെ ശ്രിംഖല വിപുലീകരിച്ച ദാവൂദ് ഇബ്രാഹിം പിന്നീട് പാകിസ്താനുമായി ചേർന്ന് ഡി-കമ്പനി രൂപീകരിക്കുകയായിരുന്നു. അതുപോലെ തന്നെ, ബിഷ്ണോയ് സംഘവും ചെറിയ കുറ്റകൃത്യങ്ങളിൽ നിന്നും ആരംഭിച്ചാണ് നിലവിൽ സ്വന്തമായി ഒരു സംഘം രൂപീകരിച്ചതും, ഇപ്പോൾ ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തുന്നതും.

അതേസമയം, സത്വീന്ദർ സിങ് എന്ന ഡോൾബി ബ്രാർ ആണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന് നേതൃത്വം നൽകുന്നത്. കനേഡിയൻ പോലീസും ഇന്ത്യൻ ഏജൻസികളും അന്വേഷിക്കുന്ന കൊടും കുറ്റവാളിയാണ് ഡോൾബി ബ്രാർ. ബിഷ്ണോയ് സംഘത്തിൽ 11 സംസ്ഥാനങ്ങളിൽ നിന്നായി 700 ഷൂട്ടർമാരാണുള്ളതെന്നും, അതിൽ 300 പേരും പഞ്ചാബിൽ നിന്നുള്ളവരാണെന്നും എൻഐഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

 

Related Stories
Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ