Chhatrapati Shivaji Maharaj: ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ തകർന്നു വീണു; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് കഴിഞ്ഞ വർഷം
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ട് ഫോര്‍ട്ടിലെ പ്രതിമയാണ് തകർന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ട് ഫോര്‍ട്ടിലെ പ്രതിമയാണ് തകർന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്.
2023 ഡിസംബറിലാണ് പ്രധാനമന്ത്രി 35 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. നാവികസേനാ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്ത. എന്നാൽ ഒരു വർഷം തികയുന്നതിനു മുൻപ് പ്രതിമ തകരാനുണ്ടായതിന്റെ കാരണം വ്യക്തമല്ല. വിദഗ്ദരുടെ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇതില്‍ വ്യക്തത വരുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതാണ് പ്രതിമ തകരാൻ കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിനെ കുറിച്ച് പഠിക്കാൻ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
पंतप्रधानांनी उद्घाटन करण्यासाठी घाई गडबडीत उभारलेला पुतळा कोसळला ! मुळातच आकारहीन व शिल्पशास्त्रास अनुसरून नसलेला व घाईगडबडीत उभारलेला हा पुतळा बदलावा म्हणून तेव्हाच आम्ही पंतप्रधानांकडे पत्र लिहून मागणी केली होती. या महाराष्ट्रात छत्रपती शिवाजी महाराजांचे स्मारक वर्षभरात कोसळते… pic.twitter.com/1US6digK5j
— Sambhaji Chhatrapati (@YuvrajSambhaji) August 26, 2024
മോശം പ്രവൃത്തിയാണ് പ്രതിമ തകരാൻ കാരണമെന്നാണ് ശിവസേന (യുബിടി) എംഎൽഎ വൈഭവ് നായിക് സ്ഥലം സന്ദർശിച്ച ശേഷം ആരോപിച്ചത്. സമാന സംഭവം ഉന്നയിച്ചുകൊണ്ട് എൻസിപി (എസ്പി) സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ ജയന്ത് പാട്ടീലും രംഗത്ത് എത്തി.