5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pulwama Encounter: പുൽവാമയിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

Encounter in Pulwama: മെയ് ഏഴിന് ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു.

Pulwama Encounter: പുൽവാമയിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
neethu-vijayan
Neethu Vijayan | Updated On: 03 Jun 2024 18:07 PM

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്ത് സേനയുടെ തിരച്ചിൽ തുടരുകയാണ്. ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെയാണ് വധിച്ചത്.

പുൽവാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളിൽ ലക്ഷർ ഇ തോയ്ബയുടെ രണ്ട് ഭീകരർ ഒളിച്ച് താമസിക്കുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ALSO READ: ജമ്മുവിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 21 പേർ മരിച്ചു

തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ഭീകരർ ഒളിച്ചിരിക്കുന്നെന്ന് കരുതുന്ന വീടിന് തീപിടിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കശ്മീർ വാലി ഓപ്പറേഷൻ കമാൻഡർ റിയാസ് ഷെത്രിയും അയാളുടെ കൂട്ടാളി റയീസ് ദാറുമാണ് കൊല്ലപ്പെട്ട ഭീകരർ.

ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, ഗ്രനേഡ് ആക്രമണങ്ങൾ, തീവ്രവാദ റിക്രൂട്ട്‌മെൻ്റ് എന്നിവയുൾപ്പെടെ 20-ലധികം ഭീകരസംബന്ധിയായ സംഭവങ്ങളിലെ പ്രധാന പങ്കാളിയാണ് കൊല്ലപ്പെട്ട റിയാസെന്ന് അധികൃതർ പറഞ്ഞു. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നതായും അവർ വ്യക്തമാക്കി.

മെയ് ഏഴിന് ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ലഷ്‌കർ പിന്തുണയുള്ള തീവ്രവാദ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിൻ്റെ (ടിആർഎഫ്) സജീവ പ്രവർത്തകനായിരുന്ന ബാസിത് ദാറും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു.