Land Registry System Changes : ഭൂമി രജിസ്‌ട്രേഷനടക്കം ഇനി എന്തെളുപ്പം ! വരാനിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍

Land Registration New System : പുതിയ ഇ-രജിസ്ട്രി സംവിധാനമാണ് രജിസ്‌ട്രേഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഒരു പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം

Land Registry System Changes : ഭൂമി രജിസ്‌ട്രേഷനടക്കം ഇനി എന്തെളുപ്പം ! വരാനിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍

Land Registration | Credits: PTI

Updated On: 

16 Dec 2024 16:18 PM

ഭൂമി, വീട്, സ്ഥാപനം തുടങ്ങിയവയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ബിഹാറില്‍ ഡിസംബര്‍ 17 മുതല്‍ വരാനിരിക്കുന്നത് വന്‍ മാറ്റങ്ങള്‍. പുതിയ ഇ-രജിസ്ട്രി സംവിധാനമാണ് രജിസ്‌ട്രേഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഒരു പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്ക് ഇത് ഏറെ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

കൂടുതല്‍ സൗകര്യവും സുതാര്യതയും ഇത് ഉറപ്പാക്കും. തട്ടിപ്പില്‍ നിന്നുള്ള സംരക്ഷണമാണ് മറ്റൊരു പ്രത്യേകത. എന്തൊക്കെയാണ് പുതിയ മാറ്റങ്ങളെന്ന് അറിയാം:

ഇ രജിസ്ട്രി റോള്‍ഔട്ട്

ജില്ലാ രജിസ്‌ട്രേഷന്‍ ഓഫീസ് ഇ-രജിസ്ട്രി പൂര്‍ണമായും നടപ്പിലാക്കും. ചിലയിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇത് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകളും പൂര്‍ത്തിയായി വരുന്നു.

ആദ്യം പരിശോധന

രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ്, ഇടപാടുകാര്‍ (വാങ്ങുന്നവരും വില്‍ക്കുന്നവരും) പ്രോപ്പര്‍ട്ടിയുടെ വെരിഫിക്കേഷനായി അപേക്ഷ സമര്‍പ്പിക്കണം. അംഗീകാരം ലഭിച്ചതിന് ശേഷം രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കണക്കാക്കും. കാര്യക്ഷമമായി രേഖകള്‍ തയ്യാറാക്കാന്‍ ഇത് അപേക്ഷകര്‍ക്ക് സഹായകരമാകും.

നടപടിക്രമം

അപേക്ഷകര്‍ സിറ്റിസണ്‍ പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഓട്ടോമേറ്റഡ് സിസ്റ്റം വഴി പ്രോസസിങ് നടക്കും. വെരിഫിക്കേഷന്‍, ബടോമെട്രിക് ഓതന്റിക്കേഷന്‍ എന്നിവ വഴി കൃത്യത ഉറപ്പാക്കും. ഇടപാടുകാര്‍ക്ക് ആധാര്‍ വെരിഫിക്കേഷനും ഉണ്ടായിരിക്കും. എല്ലാ ഇടപാടുകളും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. വ്യാജ ക്ലെയിമുകള്‍ക്ക് തടയിടുന്നതിനടക്കം ഇത് സഹായകരമാകും. ഇടപാടുകാര്‍ തമ്മിലുള്ള കരാറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അന്തിമ നടപടികള്‍ക്കും ജില്ലാ സബ് രജിസ്ട്രാര്‍ മേല്‍നോട്ടം വഹിക്കും.

ഗുണം മെച്ചം

സമയവും പണവുമടക്കം പുതിയ സംവിധാനത്തിലൂടെ ലാഭിക്കാമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുമെന്നും കരുതുന്നു. രജിസ്‌ട്രേഷനുകളുടെ എണ്ണവും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഭൂമി രജിസ്‌ട്രേഷന്‍ കൂടുതല്‍ വേഗത്തിലും, സുരക്ഷിതമായും, കാര്യക്ഷമമായും ഈ നൂതന സമീപനത്തിലൂടെ സാധ്യമാകുമെന്നാണ് അനുമാനം.

Read Also : നരേന്ദ്ര മോദിയുടെ മൂന്നാം ഊഴം! എക്സിറ്റ് പോളുകൾ തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾ; 2024-ലെ ജനവിധികൾ

കേരളത്തില്‍ വന്ന മാറ്റങ്ങള്‍

 ‘എന്റെ’ ഭൂമി  : രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അടുത്തിടെ വന്‍ മാറ്റങ്ങളാണ് സംഭവിച്ചത്. ഏതാനും ദിവസം മുമ്പാണ് ‘എന്റെ’ ഭൂമി സംയോജിത പോര്‍ട്ടലിന് തുടക്കം കുറിച്ചത്. ഡിജിറ്റൽ ലാൻഡ് സർവേ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ്‌ ന്റെ ഭൂമി ഡിജിറ്റൽ ഭൂരേഖാ സംവിധാനം യാഥാര്‍ത്ഥ്യമായത്.

സംസ്ഥാനത്തെ ഭൂരേഖാ വിവരങ്ങൾ ഇനി ക്ലിക്കിലൂടെ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്‌കെച്ച്, സർട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ന്യായവില നിർണയം, ഓട്ടോമ്യൂട്ടേഷൻ, ലൊക്കേഷൻ സ്‌കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങിയ നിരവധി സേവനങ്ങളും ഇതിലൂടെ ലഭിക്കും.

പൊതുജനങ്ങൾക്ക് ഭൂമിസംബന്ധമായ ഇടപാടുകൾ കാര്യക്ഷമമായും സുതാര്യമായും ലഭിക്കുന്നതിന്‌ വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ട എന്നതാണ് മറ്റൊരു പ്രത്യേകത. എന്റെ ഭൂമി ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാർസലുകളിലായി 4.8 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ ഇതിനോടകം പൂർത്തിയാക്കി.

സമ്പൂർണ ഇ-സ്റ്റാമ്പിംഗ് സേവനം : രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിംഗ് സേവനം സംസ്ഥാനത്ത് നിലവിൽ വന്നത് ഏതാനും മാസം മുമ്പാണ്. രജിസ്‌ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം കേരളമാണ്.

ആധാരവും ഡിജിറ്റല്‍ : എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം രജിസ്‌ട്രേഷൻ വകുപ്പ്‌ പൂര്‍ത്തിയാക്കിയിരുന്നു. സബ്‌ രജിസ്‌ട്രാർ ഓഫീസുകളിൽ 1998 മുതൽ 2018 വരെയുള്ള ആധാരങ്ങൾ ഡിജിറ്റലാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിയാണ്‌ ഇത്. 2018ലാണ് പദ്ധതിക്ക്‌ തുടക്കമിട്ടതെങ്കിലും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾകാരണം നീണ്ടുപോവുകയായിരുന്നു.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ