5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ചലഞ്ചായാല്‍ ഇങ്ങനെ വേണം; 24 മണിക്കൂര്‍ ഭിക്ഷാടന ചലഞ്ച് നടത്തി യുവാവ് നേടിയത് എത്രയെന്ന് കണ്ടോ!

Kolkata Man's 24 Hour Begging Challenge: ആളുകളെ തങ്ങളുടെ വീഡിയോ കാണാന്‍ പ്രേരിപ്പിക്കുന്നതിനായി പലതരത്തിലുള്ള ആശയങ്ങളാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഉള്‍ക്കൊള്ളുന്നത്. ഇങ്ങനെ പങ്കുവെക്കപ്പെടുന്ന വീഡിയോകളില്‍ പലതും നമ്മെ ഓരോരുത്തരെയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് കൂടിയാണ്. അത്തരത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ യുവാവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

Viral Video: ചലഞ്ചായാല്‍ ഇങ്ങനെ വേണം; 24 മണിക്കൂര്‍ ഭിക്ഷാടന ചലഞ്ച് നടത്തി യുവാവ് നേടിയത് എത്രയെന്ന് കണ്ടോ!
ഭിക്ഷാടനം നടത്തുന്ന യുവാവ്‌ (Image Credits: Screengrab)
shiji-mk
SHIJI M K | Published: 12 Dec 2024 16:09 PM

ഇന്നത്തെ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയ പങ്കിടാനും ആളുകള്‍ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമല്ല, കാണുന്ന കാഴ്ചകള്‍ പോകുന്ന വഴികള്‍ തുടങ്ങിയവയെല്ലാം ഇന്ന് സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇതൊന്നും പോരാതെ സോഷ്യല്‍ മീഡിയക്ക് കണ്ടന്റ് നല്‍കാന്‍ ശ്രമിക്കുന്നവരുമുണ്ട്.

ആളുകളെ തങ്ങളുടെ വീഡിയോ കാണാന്‍ പ്രേരിപ്പിക്കുന്നതിനായി പലതരത്തിലുള്ള ആശയങ്ങളാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഉള്‍ക്കൊള്ളുന്നത്. ഇങ്ങനെ പങ്കുവെക്കപ്പെടുന്ന വീഡിയോകളില്‍ പലതും നമ്മെ ഓരോരുത്തരെയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് കൂടിയാണ്. അത്തരത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ യുവാവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

24 മണിക്കൂര്‍ ഭിക്ഷാടന ചലഞ്ച് ചെയ്യുന്ന വീഡിയോയാണ് ഇയാള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ദിവസം കൊണ്ട് തനിക്ക് എത്രമാത്രം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് നോക്കുകയായിരുന്നു ഈ ചലഞ്ച് വഴിയെന്നാണ് യുവാവ് പറയുന്നത്. 24 മണിക്കൂര്‍ ഭിക്ഷാടന ചലഞ്ച് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

Also Read: Six Month Old Foetus: വീട്ടിലെ പൈപ്പ് ബ്ലോക്കായി; പരിശോധനയില്‍ കണ്ടെത്തിയത് ഭ്രൂണം

കീറിയ വസ്ത്രങ്ങള്‍ ധരിച്ച് കയ്യില്‍ ഒരു പാത്രവുമായാണ് ഇയാള്‍ ആളുകളിലേക്ക് ഇറങ്ങിയിരിക്കുന്നത്. കൊല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാവ് ഭിക്ഷ യാചിക്കുന്നത് വീഡിയോയില്‍ കാണാം. ഭിക്ഷാടനത്തിനൊടുവില്‍ തനിക്ക് എത്ര രൂപയാണ് ലഭിച്ചതെന്നും യുവാവ് വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.

ആകെ 34 രൂപയാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇങ്ങനെ കിട്ടിയ പണം തെരുവില്‍ ഭിക്ഷയെടുത്തിരുന്ന മറ്റൊരു യുവതിക്ക് യുവാവ് കൊടുക്കുകയും ചെയ്തു. തന്റെ നല്ല വസ്ത്രങ്ങള്‍ കീറിയ ശേഷമാണ് ഇയാള്‍ ഭിക്ഷ എടുക്കുന്നതിനായി ഇറങ്ങിയത്.

യുവാവിന്റെ പ്രവൃത്തിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ന്യൂ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നാണ് ഒരാള്‍ തമാശരൂപേണ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. തനിക്ക് ലഭിച്ച പണം മറ്റൊരു യുവതിക്ക് നല്‍കിയ യുവാവിനെ അഭിനന്ദിച്ച് കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നന്നായി പഠിക്കുന്നതിനായി യുവാക്കളെ ഇയാള്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Latest News