ഡോക്ടറുടെ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം, അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് സംഘടന | Kolkata Doctor Murder case massive protests erupt across in country, check the details in malayalam Malayalam news - Malayalam Tv9

Kolkata Doctor Murder: ഡോക്ടറുടെ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം, അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് സംഘടന

Published: 

11 Aug 2024 20:07 PM

Kolkata Doctor Murder Case: അക്രമം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബ്ലൂടൂത്താണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച നിർണ്ണായക തെളിവ്. ആവശ്യപ്പെട്ട കാര്യങ്ങളിൽ 24 മണിക്കൂറിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Kolkata Doctor Murder: ഡോക്ടറുടെ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം, അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് സംഘടന

ഡോക്ടറുടെ കൊലപാതകത്തെതുടർന്ന് പ്രതിഷേധിക്കുന്നവർ. (Image Credits: PTI)

Follow Us On

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ (Kolkata Doctor Murder) രാജ്യവ്യാപക പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകൾ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ഇവർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. നാളെ രാജ്യവ്യാപകമായി സമരം ചെയ്യുമെന്ന് ഫെഡറേഷൻ ഓഫ് റെസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ (എഫ്ഒആർഡിഎ) അറിയിച്ചു. ആവശ്യപ്പെട്ട കാര്യങ്ങളിൽ 24 മണിക്കൂറിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം നടന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ സിവിൽ പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.

ALSO READ: ആരാണ് മാധബി പുരി ബുച്ച്?; സെബി മേധാവിയുടെ വിദ്യാഭ്യാസം മുതൽ ശമ്പളം വരെ അറിയാം

അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ആശുപത്രി ഭരണ സമിതിയിൽ പ്രതിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് ഡോക്ടർമാർ ചൂണ്ടികാട്ടുന്നത്. ഡോക്ടർമാരുടെ പ്രതിനിധികൾ ആരോഗ്യ മന്ത്രി ജെ പി നഡ്ഡയേയും മറ്റ് കേന്ദ്ര മന്ത്രിമാരേയും കാണുമെന്നും സംഘടന അറിയിച്ചു. കൊൽക്കത്തയിലെ ഡോക്ടർമാർക്ക് പിന്തുണയുമായി ഡൽഹി ആർഎംഎൽ ആശുപത്രിയിലെയും എയിംസിലേയും റസിഡൻറ് ഡോക്ടർമാരും പ്രതിഷേധം അറിയിച്ചു.

ഉടൻ നടപടി വന്നില്ലെങ്കിൽ രാജ്യവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ടെന്നാണ് വിവരം. സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപിയും ഇടതു പാർട്ടികളും ബംഗാളിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.

പ്രതിയെ കണ്ടെത്തിയത് ഇങ്ങനെ

അക്രമം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബ്ലൂടൂത്താണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച നിർണ്ണായക തെളിവ്. സഞ്ജയ് റോയ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം നടന്നത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ALSO READ: രാജ്യത്തെ കോവിഡ് വർധനവ്; പരിശോധനകൾ ഫലപ്രദമാക്കണമെന്ന് കേന്ദ്രം, വ്യാപനത്തിന് പിന്നിൽ രണ്ട് വകഭേദങ്ങൾ

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്നുണ്ട്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. സംഭവം ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കൊൽക്കത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.

അതേസമയം സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിൻ്റെ അന്വേഷണത്തിന് വലിയ വെല്ലുവിളിയായി. അതിനിടെ കൊല നടന്ന സ്ഥലത്തു നിന്ന് ബ്ലൂടൂത്തിൻറെ ഒരു ഭാഗം ലഭിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സംശയമുള്ള എല്ലാവരേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. എല്ലാവരുടെയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ലഭിച്ച ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറിയാതെ പോലും പൂപ്പലുള്ള ബ്രെഡ് കഴിക്കല്ലേ... അപകടമാണ്
സ്റ്റിക്കര്‍ പതിപ്പിച്ച പഴങ്ങളാണോ കഴിക്കുന്നത്? ശ്രദ്ധിക്കാം...
ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ പൈനാപ്പിൾ കഴിക്കരുത്...
തടിയൊരു പ്രശ്‌നമാകില്ല, മുല്ലപ്പൂ ചായ ശീലമാക്കാം
Exit mobile version