5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kolkata Doctor Rape-Murder: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപകമായി പ്രതിഷേധം ശക്തം, സമരത്തിന് പിന്തുണയറിയിച്ച് ബോളിവുഡ്

Kolkata Doctor Murder Update: ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്നു ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ രം​ഗത്തെത്തിയിട്ടുണ്ട്. അതേസമയം, രാജ്യവ്യാപകമായി ജോലി മുടക്കി പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ഐഎംഎ.

Kolkata Doctor Rape-Murder: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപകമായി പ്രതിഷേധം ശക്തം, സമരത്തിന് പിന്തുണയറിയിച്ച് ബോളിവുഡ്
Kolkata Doctor Rape-Murder. (Image Credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Updated On: 16 Aug 2024 07:02 AM

ന്യൂഡൽഹി: കൊൽക്കത്തയിലെ ജൂനിയർ വിഭാ​ഗം ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചിട്ടുള്ളത്. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം,
ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാമ് സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

അതേസമയം, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്നു ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ രം​ഗത്തെത്തിയിട്ടുണ്ട്. ഡൽഹിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമിച്ച് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിമറിയിക്കും.

അതേസമയം, രാജ്യവ്യാപകമായി ജോലി മുടക്കി പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ഐഎംഎ. രാവിലെ ആറ് മണി മുതൽ 24 മണിക്കൂർ ആണ് പ്രതിഷേധം സംഘടിപ്പിക്കുക. അവശ്യ സർവീസുകൾ ഒഴികെ എല്ലാവരോടും പ്രതിഷേധത്തിൻ്റെ ഭാഗമാകാൻ ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും 48 മണിക്കൂറിനുള്ളിൽ പിടികൂടിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നാണ് ഗവർണർ സി വി ആനന്ദ ബോസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

എന്നാൽ കൊൽക്കത്തയിൽ ഡോക്ടർമാരുടെ സമരം നടക്കുന്ന ആർജി കർ മെഡിക്കൽ കോളേജിന് നേരെ ഉണ്ടായ സംഘം ചേർന്നുള്ള ആക്രമണത്തിന് പിന്നിൽ ബിജെപിയും ഇടത് പാർട്ടികളും ആണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ആശുപത്രിയിൽ വച്ച് വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നതിനിടെയാണ് ആൾകൂട്ട ആക്രമം ഉണ്ടായത്.

ALSO READ: കൊൽക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബിജെപിയും ഇടത് പാര്‍ട്ടികളും; മമത ബാനർജി

അർദ്ധരാത്രിയിൽ ആശുപത്രി അക്രമികൾ അടിച്ചു തകർത്തു. സമരക്കാരെ മർദിച്ച അക്രമികൾ പോലീസിനെയും കൈയേറ്റം ചെയ്തതായാണ് വിവരം. അക്രമത്തിന് പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ​ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണെന്നുമാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ ഏഴ് ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം നടക്കുന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ സിവിൽ പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. എന്നാൽ സംഭവത്തിൽ ഒരാൾ മാത്രമല്ല പ്രതിയെന്നും ആരോപണമുണ്ട്.

സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തത് ഇങ്ങനെ

അക്രമം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബ്ലൂടൂത്താണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച നിർണ്ണായക തെളിവ്. സഞ്ജയ് റോയ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം നടന്നത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്നുണ്ട്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. സംഭവം ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കൊൽക്കത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.

അതേസമയം സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിൻ്റെ അന്വേഷണത്തിന് വലിയ വെല്ലുവിളിയായി. അതിനിടെ കൊല നടന്ന സ്ഥലത്തു നിന്ന് ബ്ലൂടൂത്തിൻറെ ഒരു ഭാഗം ലഭിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സംശയമുള്ള എല്ലാവരേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. എല്ലാവരുടെയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ലഭിച്ച ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Latest News