Cyclone Fengal: ആഞ്ഞുവീശിയെത്തുന്ന ഫെയ്ഞ്ചല്‍; ചുഴലിക്കാറ്റിന് ഈ പേര് കിട്ടിയത് എങ്ങനെ ? എന്താണ് അര്‍ത്ഥം ? പേരിന് പിന്നിലെ കഥ

Cyclone Fengal Naming Process: ഫെംഗല്‍ എന്ന് തോന്നുമെങ്കിലും ഫെയ്ഞ്ചല്‍ എന്നാണ് ഉച്ചാരണം. ഉച്ചരിക്കാന്‍ എളുപ്പമാകണം, ഏതെങ്കിലും വേര്‍തിരിവുകള്‍ ഇല്ലാത്ത നിഷ്പഷ രീതിയിലുള്ള പേരുകളാകണം, എട്ട് അക്ഷരത്തില്‍ കവിയരുത് തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ചാകണം പേര് നല്‍കേണ്ടത്

Cyclone Fengal: ആഞ്ഞുവീശിയെത്തുന്ന ഫെയ്ഞ്ചല്‍; ചുഴലിക്കാറ്റിന് ഈ പേര് കിട്ടിയത് എങ്ങനെ ? എന്താണ് അര്‍ത്ഥം ? പേരിന് പിന്നിലെ കഥ

cyclone fengal (image credits: PTI)

Published: 

29 Nov 2024 18:43 PM

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റായി. നാളെ ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരയില്‍ തൊടുമെന്നാണ് കരുതുന്നത്. ഓരോ ചുഴലിക്കാറ്റുകളുടെ പേര് ഇടുന്നതിന് പിന്നില്‍ ഓരോ കാരണങ്ങള്‍ ഉണ്ട്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന് പേരിട്ടത് സൗദി അറേബ്യയാണ്.

വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (ഡബ്ല്യുഎംഒ), യുണൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷനും ഫോർ ഏഷ്യ ആൻഡ് പസഫിക്കിൻ്റെ (യുനെസ്‌കാപ്പ്) മേൽനോട്ടത്തിലാണ് ചുഴലിക്കാറ്റിന് പേര് ഇടുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകളുടെ പേര് ഇടലാണ് ഈ സംഘടനകള്‍ കൈകാര്യം ചെയ്യുന്നത്.

ഇത്തവണ സൗദി അറേബ്യയുടെ ഊഴമായിരുന്നു. അങ്ങനെയാണ് സൗദി ഫെയ്ഞ്ചല്‍ എന്ന പേര് നല്‍കിയത്. ഓരോ രാജ്യവും തനത്‌ സംസ്കാരം, ഭാഷ, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന പേരുകളടങ്ങിയ പട്ടികകളാകും സമര്‍പ്പിക്കുക. ഇതില്‍ നിന്നാണ് പേര് തിരഞ്ഞെടുക്കുന്നത്.

ഫെംഗല്‍ എന്ന് തോന്നുമെങ്കിലും ഫെയ്ഞ്ചല്‍ എന്നാണ് ഉച്ചാരണം. ഉച്ചരിക്കാന്‍ എളുപ്പമാകണം, ഏതെങ്കിലും വേര്‍തിരിവുകള്‍ ഇല്ലാത്ത നിഷ്പഷ രീതിയിലുള്ള പേരുകളാകണം, എട്ട് അക്ഷരത്തില്‍ കവിയരുത് തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ചാകണം പേര് നല്‍കേണ്ടത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റ് രൂപീകരണ സംവിധാനത്തില്‍ 13 രാജ്യങ്ങളാണ് ഉള്‍പ്പെടുന്നത്. ഓരോ തവണയും ഓരോ രാജ്യങ്ങളുടെ ഊഴമാണ്. ഇതുപ്രകാരം അടുത്ത ചുഴലിക്കാറ്റിന് ശ്രീലങ്ക നല്‍കിയ ശക്തി എന്ന പേര് നല്‍കും.

ഒന്നിലധികം ചുഴലിക്കാറ്റുകള്‍ ഒരേസമയം ഉണ്ടാകുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ 1950-കളിൽ വടക്കൻ അറ്റ്ലാൻ്റിക് മേഖലയിലാണ് പേരിടല്‍ രീതി ആരംഭിച്ചത്. പിന്നീട് ഇത് ആഗോള തലത്തില്‍ വ്യാപകമാവുകയായിരുന്നു.

90 കിലോമീറ്റർ വരെ വേഗത

മണിക്കൂറില്‍ പരമാവധി 90 കി.മീ വേഗതയില്‍ ഫെയ്ഞ്ചല്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം തുടങ്ങിയ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ ‌ഇടത്തരം മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 1,2 തീയതികളിൽ അതിശക്തമായ മഴയ്ക്കും, നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Stories
Maya Gogoi Case: ആറു മാസത്തോളമായി അടുപ്പം, വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം ! വ്‌ലോഗറുടെ കൊലപാതകത്തില്‍ മലയാളി യുവാവ് പിടിയില്‍
Chitradurga Murder: ഭാര്യയെ കൊന്നതിന് ജയില്‍വാസം; തിരികെയെത്തി 20കാരിയെ വിവാഹം ചെയ്തു, 40കാരനെ കൊലപ്പെടുത്തി കുടുംബം
Bengal CPM : സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമിക്കാനും പങ്കുവെക്കാനും ആളെ വേണം; ജോലി വാഗ്ദാനവുമായി ബംഗാൾ സിപിഎം
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Delhi Explosion : ഡൽഹിയിൽ പിവിആർ സിനിമ തിയറ്ററിന് സമീപം പൊട്ടിത്തെറി
Man Kills Live In Partner : ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 40 കഷ്ണങ്ങളായി മുറിച്ചു; കശാപ്പുകാരനായ യുവാവ് പിടിയിൽ
സിഎസ്ഐആർ യുജിസി നെറ്റ് വിജ്ഞ്യാപനം ഉടൻ
30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഇവ കഴിക്കണം
ഫേഷ്യല്‍ ചെയ്ത ശേഷം ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്യാം
നാരങ്ങയുടെ തോടിട്ട് ചായ ശീലമാക്കൂ; ക്യാൻസർ മുട്ടുമടക്കും