KIIT Nepali Student Issue : ‘നേപ്പാളിൻ്റെ ജിഡിപിയെക്കാളും നിങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുന്നില്ലേ’; നേപ്പാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി കലിംഗ സർവകലാശാല അധികൃതർ
KIIT Nepali Student Death Issue : സംശാസ്പദമായി ഒരു വിദ്യാർഥിനിയുടെ ആത്മഹത്യ ചെയ്തതിൻ്റെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികളോടാണ് ഭീഷിണിപ്പെടുത്തുകൊണ്ട് അധികൃതർ പറഞ്ഞത്.

ഭുവനേശ്വർ : വിദ്യാർഥിനിയുടെ മരണത്തെ കുറിച്ച് ചോദ്യം ചെയ്ത പ്രതിഷേധിച്ച നേപ്പാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെഐഐടി) അധികൃതർ. നേപ്പാളിൻ്റെ ജിഡിപിയെക്കാളും തുക ചിലവഴിച്ച് അവിടെ നിന്നുള്ള വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണം നൽകുന്നുണ്ടെന്ന് പറഞ്ഞാണ് യൂണിവേഴ്സിറ്റി അധികൃതർ നേപ്പാളിൽ നിന്നുള്ള വിദേശ വിദ്യാർഥികളെ ഭീഷിണിപ്പെടുത്തിയത്. പ്രകൃതി ലാമ്സാൾ എന്ന വിദ്യാർഥിനി സംശാസ്പദമായി അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നേപ്പാളി വിദ്യാർഥികൾ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം നടത്തിയത്.
യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ
This morning, Bhai called me in distress and told me that Nepali students were being forced to vacate their hostel after a Nepali student died by suicide. Cont……#kiituniversity#Suicide #NepaliStudent pic.twitter.com/E6JpELgKZ8
— सुशान्त (@Sushant_np) February 17, 2025
വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് നേപ്പാളിൽ നിന്നും വിദേശ വിദ്യാർഥികളോട് ക്യാമ്പസ് വിടാൻ സർവകലാശാല അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ നേപ്പാൾ സർക്കാരും ഇടപ്പെട്ടിട്ടുണ്ട്. നേപ്പാളി പെൺകുട്ടിയെ മുൻ കാമുകൻ ലൈംഗികമായി പീഡിപ്പിച്ചുയെന്ന് വിദ്യാർഥിനി പരാതി നൽകിയെങ്കിലും സർവകലശാല അധികൃതർ വേണ്ടത്ര നടപടി സ്വീകരിച്ചില്ല. ഇതെ തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്ന് വിദ്യാർഥികൾ പറയുന്നു. പെൺകുട്ടിയെ ആത്മഹത്യ ചെയ്തതിന് പിന്നാലെ മറ്റ് നേപ്പാളി വിദ്യാർഥികൾ കോളേജിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.