5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Khalistan Bomb Threat: പാർലമെൻ്റിനും ചെങ്കോട്ടയ്ക്കുമെതിരെ ഖലിസ്ഥാൻ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

Bomb Threat: സിപിഎം രാജ്യസഭാ എംപിമാരായ വി ശിവദാസിനും എ എ റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം ലഭിച്ചിരിക്കുന്നത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കിൽ എംപിമാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

Khalistan Bomb Threat: പാർലമെൻ്റിനും ചെങ്കോട്ടയ്ക്കുമെതിരെ ഖലിസ്ഥാൻ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്
Khalistan Bomb Threat.
neethu-vijayan
Neethu Vijayan | Updated On: 22 Jul 2024 14:07 PM

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ വർഷകാലസമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെൻ്റിലും ചെങ്കോട്ട മേഖലയിലും (parliament and read fort) ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ (Khalistan Bomb Threat). ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം ഭീഷണി സന്ദേശം അയച്ചിരിക്കുന്നത് മലയാളി എംപിമാർക്കാണ്. സിപിഎം രാജ്യസഭാ എംപിമാരായ വി ശിവദാസിനും എ എ റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിൻ്റെ പേരിലുള്ള സന്ദേശം ലഭിച്ചിരിക്കുന്നത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കിൽ എംപിമാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

ALSO READ: ‘വെജിറ്റബിള്‍ കറിയില്‍ ഉള്ളികഷ്ണം’; കട തല്ലിപൊളിച്ച് കന്‍വാരി യാത്രക്കാര്‍

സന്ദേശം ലഭിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും ഉടൻ തന്നെ ഡൽഹി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസൻ എംപി പറഞ്ഞു. പുതിയ പാർലമെന്റിൽ ആദ്യസമ്മേളനം തുടങ്ങിയതിന് പിന്നാലെ ഒരുസംഘം യുവാക്കൾ സുരക്ഷാകവചം ഭേദിച്ച് ലോക്‌സഭയിൽ ഇരച്ചുകയറി ഭീതിവിതച്ചിരുന്നു.

ഇതിനുപിന്നാലെ പാർലമെൻ്റിൻ്റെ സുരക്ഷാചുമതലയുൾപ്പെടെ സിഎസ്ഐഎഫ് ഏറ്റെടുത്തതിനുശേഷമാണ് പുതിയഭീഷണി. ഇതോടെ പാർലമെന്റ് സുരക്ഷ കൂടുതൽ ശക്തമാവുമെന്നാണ് സൂചന. എല്ലാത്തരം സന്ദർശനത്തിനും നിയന്ത്രണമുണ്ടായേക്കും.