Karnataka Mass Murder: കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി; വയനാട് സ്വദേശി അറസ്റ്റിൽ
Kerala Man Arrested for Killing Four in Kodagu Karnataka: ഭാര്യയെയും മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കുടക്: ഭാര്യയെയും മകളെയും ഉൾപ്പടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ കുടകിലാണ് സംഭവം. വയനാട് തിരുനെല്ലി സ്വദേശിയായ ഗിരീഷാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), മാതാവ് ഗൗരി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അവിടെ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിൽ ആണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് സൂചന.
വ്യാഴാഴ്ച വൈകീട്ട് കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. കൃത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഭാര്യയെയും മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി തലപ്പുഴയിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് വ്യക്തമായി. ഇതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് അറസ്റ്റിൽ
കർണാടകയിലെ ഹുളിമാവിലെ ഒരു വീട്ടിൽ സ്യൂട്ട്കേസിനകത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗൗരി അനിൽ സാംബേകർ (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷിനെ പുനെയിൽ നിന്ന് പോലീസ് പിടികൂടി. കൊലപാതക ശേഷം ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് വിവരം.
മഹാരാഷ്ട്ര പോലീസിൽ നിന്ന് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് ഹുളിമാവ് പോലീസ് രാകേഷിന്റെ വീട്ടിൽ എത്തുകയായിരുന്നു. പൂട്ടി കിടന്ന വീടിനകത്ത് കടന്നപ്പോൾ കുളിമുറിയിൽ സ്യൂട്ട്കേസ് കണ്ടെത്തുകയും, ഫോറൻസിക് സംഘം പരിശോധിച്ചപ്പോൾ ഉള്ളിൽ മൃതദേഹം ആണെന്ന് കണ്ടെത്തുകയും ചെയ്തു. കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൊലപാതകം നടത്തിയ ശേഷം രാകേഷ് പൂനെയിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.