5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Lok Sabha Election Results 2024: സ്മൃതി ഇറാനി മുതൽ കെകെ ശൈലജ വരെ; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖർ

Lok Sabha Election Failed Candidates 2024: വടകരയിൽ കെകെ ശൈലജ ടീച്ചർക്കേറ്റ പരാജയം എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്, തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഞെട്ടലായി.

Lok Sabha Election Results 2024: സ്മൃതി ഇറാനി മുതൽ കെകെ ശൈലജ വരെ; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖർ
Kerala Lok Sabha Election Results 2024
Follow Us
arun-nair
Arun Nair | Published: 04 Jun 2024 20:17 PM

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അവസാനത്തോടടുക്കുമ്പോൾ എൻഡിഎയുടെ കിതപ്പും ഇൻഡ്യാ മുന്നണിയുടെ കുതിപ്പുമാണ് ശ്രദ്ധേയം. കേരളത്തിൽ സിപിഐഎമ്മിന് ഉണ്ടായിരുന്ന ഒരു കനൽ അണഞ്ഞെങ്കിലും മറ്റൊരിടത്ത് കനലിട്ടു. സുരേഷ് ഗോപിയിലൂടെ ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നു എന്നതും ശ്രദ്ധേയമാണ്. ഈ അവസരത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട പ്രമുഖർ ആരൊക്കെയെന്ന് പരിശോധിക്കാം.

മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പട്ടികയിലെ ആദ്യ പേര്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സാക്ഷാൽ രാഹുൽ ഗാന്ധിയെ വീഴ്ത്തിയ സ്മൃതി ഇറാനി പക്ഷേ ഇക്കുറി വീണു. കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മയോട് ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്.

ALSO READ : Varanasi Lok Sabha Election Result 2024: ആദ്യം പേടിച്ചു, പിന്നെ കീഴടക്കി; വരാണസിയില്‍ മോദി വിജയിച്ചു

ലൈംഗികാതിക്രമക്കേസിൽ അന്വേഷണം നേരിടുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ ഹാസനിൽ നിന്ന് പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയാസ് പട്ടേൽ ആണ് 45,000ലധികം വോട്ടുകൾക്ക് പ്രജ്വലിനെ പരാജയപ്പെടുത്തിയത്. ഇതോടെ മണ്ഡലത്തിൽ 25 വർഷങ്ങൾ നീണ്ട ജെഡിഎസ് അപ്രമാദിത്വവും അവസാനിച്ചു.

കേരളത്തിലേക്ക് വരുമ്പോൾ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാർത്ഥികളെയാണ് മുന്നണികൾ അണിനിരത്തിയത്. ഇതിൽ വടകരയിൽ കെകെ ശൈലജ ടീച്ചർക്കേറ്റ പരാജയം എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്. വടകര പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻ മന്ത്രി കൂടിയായ ശൈലജയെ പാർട്ടി വടകരയിൽ മത്സരിപ്പിച്ചത്. എന്നാൽ, ഷാഫി പറമ്പിലിനോട് ശൈലജ ടീച്ചർ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ കനത്ത പരാജയം ഏറ്റുവാങ്ങി.

തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഞെട്ടലായി. ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനം യുഡിഎഫ് പോലും ചിന്തിച്ചിരുന്നില്ല. കനത്ത പരാജയത്തെ തുടർന്ന് കെ മുരളീധരൻ തത്കാലം പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും സൂചനയുണ്ട്. പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടിഎം തോമസ് ഐസക്, കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് തുടങ്ങിയവരും തോറ്റ പ്രമുഖരിൽ പെടുന്നവരാണ്.

ALSO READ: ​ഗാന്ധിന​ഗറിൽ അമിത് ഷാ തരം​ഗം; രണ്ട് ലക്ഷത്തിന് മുകളിൽ ലീഡ്

അതേസമയം, തമിഴ്നാട്ടിൽ ഇൻഡ്യാ മുന്നണിയുടെ സമഗ്രാധിപത്യമാണ് കണ്ടത്. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളും പുതുച്ചേരിയും ഉൾപ്പെടെ 40 മണ്ഡലങ്ങളും ഇൻഡ്യാ മുന്നണി നേടി. വെറും രണ്ട് സീറ്റുകളിലൊഴികെ മറ്റിടങ്ങളിലൊന്നും എഡിഎംകെ – എൻഡിഎ സഖ്യത്തിന് ചെറുത്തുനിൽക്കാൻ പോലും കഴിഞ്ഞില്ല.

തമിഴ്നാട്ടിൽ ഡിഎംകെ 22, കോണ്‍ഗ്രസ് 9, വിസികെ 2, സിപിഐ 2, സിപിഐഎം 2, എംഡിഎംകെ 1 എന്നിങ്ങനെയാണ് ഇൻഡ്യാ മുന്നണിയുടെ കക്ഷി നില. വിരുദുനഗർ, ധർമപുരി സീറ്റുകളിലാണ് സഖ്യത്തിന് അല്പമെങ്കിലും വെല്ലുവിളി നേരിട്ടത്. വിജയകാന്തിൻ്റെ മകൻ വിജയ് പ്രഭാകറാണ് വിരുദുനഗറിൽ എൻഡിഎയ്ക്കായി മത്സരിച്ചത്. പാട്ടാളി മക്കൾ കക്ഷി അധ്യക്ഷൻ അൻപുമണി രാംദാസിൻ്റെ ഭാര്യ സൗമ്യ ർഫാംദാസ് ആയിരുന്നു എൻഡിഎ സഖ്യത്തിൻ്റെ ധർമപുരി സ്ഥാനാർത്ഥി. ആദ്യ ഏഴ് ഘട്ടങ്ങളോളം ഇരുവരും ലീഡെടുത്തിരുന്നു. പിന്നീട് ഇൻഡ്യാ സഖ്യം രണ്ട് സീറ്റും സ്വന്തമാക്കി.

Latest News