Kerala Couple Suicide : ക്യാൻസർ പിടിമുറുക്കിയതോടെ സാമ്പത്തികബാധ്യത; നാഗ്പൂരിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി
Kerala Couple Suicide Nagpur : ക്യാൻസർ ബാധയെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽ മലയാളി ദമ്പതികൾ നാഗ്പൂരിൽ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് വിഷം കലർത്തിയ സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ജീവനൊടുക്കിയത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശികളായ വിജയ് നായർ (42), ഭാര്യ പ്രിയ നായർ (40) എന്നിവരാണ് വിഷം കലർത്തിയ സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ജീവനൊടുക്കിയത്. ക്യാൻസർ ബാധിതയായ പ്രിയയുടെ ചികിത്സയെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത ഇവരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതാവാം ജീവനൊടുക്കാനുള്ള കാരണമെന്നാണ് പോലീസ് പറയുന്നു.
Also Read : Surrogate mother: വാടകഗർഭം ധരിക്കുന്നവർക്കുന്നവർക്കും പ്രസവാനുകൂല്യം നൽകണം : ഒഡീഷ ഹൈക്കോടതി
“ഗജാനൻ നഗറിൽ വാടയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. കുറച്ചുകാലം മുൻപ് പ്രിയയ്ക്ക് ബ്രെയിൻ ക്യാൻസർ ബാധിച്ചു. തുടർന്ന് ഇരുവരും ചികിത്സയ്ക്കായി നാഗ്പൂർ വന്നു. എല്ലാ ആഴ്ചയും 20,000 രൂപ വീതമാണ് ചികിത്സയ്ക്ക് മാത്രമായി ഇവർക്ക് വേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ദമ്പതികൾ മറ്റുള്ളവരിൽ നിന്ന് പണം കടം വാങ്ങാനാരംഭിച്ചു. ഇതിൽ ചില കടങ്ങൾ ജൂലായ് ഒന്നിന് തീർക്കേണ്ടതായിരുന്നു. അതിന് അവരുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. അതിനാൽ വിജയ് വിഷം വാങ്ങിവന്ന് സോഫ്റ്റ് ഡ്രിങ്കിൽ കലർത്തി ഈരുവരും ജീവനൊടുക്കുകയായിരുന്നു. മകൾ ആ സമയത്ത് ഉറക്കമായിരുന്നു.”- പൊലീസ് വിശദീകരിച്ചു.