5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Election Exit Poll 2024: കേരളത്തിൽ എൻഡിഎയ്ക്ക് പ്രതീക്ഷ

Kerala Elections Exit Poll Results 2024: കേരളത്തിൽ താമരവിരിയുന്ന തരത്തിലുള്ള പ്രഖ്യാപനത്തിനൊപ്പം എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

Election Exit Poll 2024: കേരളത്തിൽ എൻഡിഎയ്ക്ക് പ്രതീക്ഷ
2019ല്‍ തെരഞ്ഞെടുപ്പ് നടന്നത് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയായിരുന്നു. ഫലം വന്നത് മെയ് 23ഉം. അന്ന് പ്രധാനപ്പെട്ട എല്ലാ ഏജന്‍സികളും എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്‍ഡിഎയ്ക്ക് 306 സീറ്റുകളും യുപിഎയ്ക്ക് 120 സീറ്റുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ 352 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.
aswathy-balachandran
Aswathy Balachandran | Published: 01 Jun 2024 19:01 PM

തിരുവനന്തപുരം: ടിവി 9 എക്സിറ്റ് പോൾ പ്രവചനം പ്രകാരം കേരളത്തിൽ യുഡിഎഫ് 16 സീറ്റും എൽഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും എന്നാണ് പറയുന്നത്. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനമുണ്ട്. കേരളത്തിൽ എൻഡിഎ – എൽഡിഎഫ് വോട്ട് വ്യത്യാസം 2 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ എൻഡിഎക്ക് വോട്ട് വര്‍ധന പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. കേരളത്തിൽ താമരവിരിയുന്ന തരത്തിലുള്ള പ്രഖ്യാപനത്തിനൊപ്പം എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. കേരളത്തിൽ ബി.ജെപി. ഒരു സീറ്റ് നേടുമെന്ന് ടൈംസ് നൗവും മൂന്ന് സീറ്റുവരെ എന്ന് എബിപിയും പറയുന്നു.

എൽഡിഎഫിന് ഒരു സീറ്റും 13-14 സീറ്റ് യുഡിഎഫിനും 2-3 സീറ്റ് എൻഡിഎയ്ക്കും ലഭിക്കുമെന്നും ഇന്ത്ടുഡേ പറയുന്നു. യുഡിഎഫിന് 15 സീറ്റ് വരെ എന്നാണ് ടൈംസ് നൗ കണക്ക്. എൽഡിഎഫിന് നാലും അവർ പ്രവചിക്കുന്നു. തൃശ്ശൂരിൽ ബിജെപി എന്നും ഇവർ പ്രവചിക്കുന്നു. എൽഡിഎഫിന് സീറ്റില്ലെന്ന നി​ഗമനത്തിലാണ് എബിപി. തിരുവനന്തപുരത്തും ബി.ജെപി പിജയിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം.