5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കെജ്‌രിവാള്‍ 23 വരെ ജയിലില്‍ കിടന്നേ മതിയാകൂ; കസ്റ്റഡി കാലാവധി നീട്ടി

ഇ ഡി അറസ്റ്റ് ചെയ്തുള്ള ഹരജി ഉടന്‍ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജയില്‍ മോചിതനായി എഎപി പ്രചാരണത്തിന് പൂര്‍വാധികം ശക്തിയോടെ ഇറങ്ങാമെന്ന കെജ്‌രിവാളിന്റെ പ്രതീക്ഷയ്‌ക്കേറ്റ അടികൂടിയാണിത്

കെജ്‌രിവാള്‍ 23 വരെ ജയിലില്‍ കിടന്നേ മതിയാകൂ; കസ്റ്റഡി കാലാവധി നീട്ടി
Arvind Kejriwal
shiji-mk
Shiji M K | Published: 15 Apr 2024 17:11 PM

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 23 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഡല്‍ഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി.

ഇ ഡി അറസ്റ്റ് ചെയ്തുള്ള ഹരജി ഉടന്‍ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജയില്‍ മോചിതനായി എഎപി പ്രചാരണത്തിന് പൂര്‍വാധികം ശക്തിയോടെ ഇറങ്ങാമെന്ന കെജ്‌രിവാളിന്റെ പ്രതീക്ഷയ്‌ക്കേറ്റ അടികൂടിയാണിത്. ഈ മാസം 29ന് ശേഷമേ ഹരജി പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ രേഖകള്‍ പരിശോധിക്കാതെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിച്ചത്. അതേസമയം, ഹരജിയില്‍ കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഹരജിയില്‍ മറുപടി നല്‍കാം അന്വേഷണ ഏജന്‍സിക്ക് ഏപ്രില്‍ 27 വരെ സമയം നല്‍കിയിട്ടുണ്ട്. നേരത്തെ ഹൈക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെ കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനാവില്ലെന്ന് കോടതി അറിയിച്ചതോടെ വീണ്ടും കാത്തിരിക്കേണ്ടി വന്നു. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 9നാണ് തള്ളിയത്. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 21നാണ് മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. ഗോവ തിരഞ്ഞെടുപ്പിന് കെജ്രിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആംആദ്മി പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ഥിയുടെ മൊഴിയും ഇഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞതായി കോടതി വ്യക്തമാക്കി. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ കെജ്രിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ശരിവെച്ചത്. അതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.