കെജരിവാൾ ജയിലിലിരുന്ന് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നു; വിചിത്ര വാദവുമായി ഇഡി

പ്രമേഹ രോഗിയായ കെജ്‌രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം കിട്ടാന്‍ വേണ്ടിയാണിതെന്നും ഇ.ഡി കൂട്ടിച്ചേർത്തു.

കെജരിവാൾ ജയിലിലിരുന്ന് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നു; വിചിത്ര വാദവുമായി ഇഡി

Arvind Kejriwal

Published: 

18 Apr 2024 16:14 PM

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ വിചിത്രമായ ആരോപണവുമായി ഇഡി. മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കെജരിവാൾ ഉയര്‍ത്തുന്നുവെന്നാണ് ഇ.ഡി കോടതിയില്‍ പറഞ്ഞത്. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന് വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. പ്രമേഹ രോഗിയായ കെജ്‌രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം കിട്ടാന്‍ വേണ്ടിയാണിതെന്നും ഇ.ഡി കൂട്ടിച്ചേർത്തു. ഉയര്‍ന്ന പ്രമേഹമുണ്ടെന്ന കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി ഈ ഇളവ് അനുവദിച്ചിരുന്നത്.

എന്നാല്‍ പ്രമേഹം കൂട്ടുന്നതിന് കെജ്‌രിവാള്‍ മാങ്ങ കഴിക്കുകയും, ചായയില്‍ പഞ്ചസാര ഇട്ട് കുടിക്കുകയും ചെയ്യുന്നുവെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. പൂരിയും ഉരുളക്കിഴങ് കറിയും നിരന്തരം കഴിക്കുന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്‍സള്‍ട്ടേഷനും, നിരന്തരം രക്ത പരിശോധന നടത്തുന്നതിനും അനുമതി തേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ ഈ ആരോപണം ഉന്നയിച്ചത്. സ്പെഷ്യല്‍ ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ സൊഹേബ് ഹൊസൈന്‍ ഈ ആരോപണം ഉന്നയിച്ചത്. ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കെജ്‌രിവാളിന്റെ ഡയറ്റ് ചാര്‍ട്ടും ഇ.ഡി കോടതിക്ക് കൈമാറി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് ഇ.ഡി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

Related Stories
Traffic Index Ranking : ലോകത്തെ തിരക്കേറിയ നഗരങ്ങളില്‍ കൊച്ചിയും; പട്ടികയിലെ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ഇതാ
Donald Trump Swearing In Ceremony: ട്രംപിൻ്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ അഭിമുഖീകരിച്ച് പങ്കെടുക്കുക വിദേശകാര്യമന്ത്രി എസ് ജയശങ്കർ
IRCTC: എന്നാലും എന്റെ ഐആര്‍സിടിസി നിനക്ക് ഇത് തന്നെ പണി; പിന്നെയും പണിമുടക്കി
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ