Kedarnath Landslide : കേദാർനാഥിൽ മണ്ണിടിച്ചിൽ; മൂന്ന് മരണം, എട്ട് പേർക്ക് പരിക്ക്
Kedarnath Landslide 3 Death : കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കേദാര്‍നാഥ് പാതയിലെ രുദ്രപ്രയാഗിലാണ് മണ്ണിടിച്ചിലുണ്ടായത്. കേദാർനാഥിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
ഉത്തരാഖണ്ഡിലെ കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർത്ഥാടകർ മരിച്ചു. കേദാര്‍നാഥ് പാതയിലെ രുദ്രപ്രയാഗിലുണ്ടായ മണ്ണിടിച്ചിലിൽ നാഗ്പൂര്‍ സ്വദേശി കിഷോര്‍ അരുണ്‍ പരാട്ടെ (31) ജല്‍ന സ്വദേശി സുനില്‍ മഹാദേവ് കാലെ (24) രുദ്രപ്രയാഗ് സ്വദേശി അനുരാഗ് ബിഷ്ത് (22) എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ചിര്‍ബാസ മേഖലയ്ക്കു സമീപമുള്ള പാതയില്‍ രാവിലെ 7.30 നാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെതുടർന്നാണ് മണ്ണിടിച്ചിലുണ്ടായതെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ നന്ദന്‍ സിംഗ് രാജ്വാര്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. യാത്രക്കാർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശം നൽകി. അപകടം നടന്നയിടത്ത് രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. വരും ദിവസങ്ങളിലും ഉത്തരാഖണ്ഡിൽ അതിശക്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഇതിനിടെ കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളുടെ പേര് മാറ്റാന്‍ മുസ്ലിം വ്യാപാരികളോട് ആവശ്യപ്പെട്ട യുപി സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി എല്‍ജെപി രംഗത്തുവന്നിരുന്നു. മുസ്ലിം വ്യാപാരികള്‍ കടകളുടെ പേര് മാറ്റണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് ജെഡിയു നേരത്തെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എല്‍ജെപിയുടെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കവും പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയുമായ ചിരാഗ് പസ്വാന്‍ പറഞ്ഞു.
Also Read : Kanwar Yatra 2024: കൻവാർ യാത്ര; ജാതിയും മതവും നോക്കിയുള്ള വിഭജനം വേണ്ടെന്ന് ബിജെപിയോട് എൽജെപി
ഈ സമൂഹത്തില്‍ രണ്ട് വിഭാഗത്തിലുള്ള ആളുകളാണുള്ളത്. ഒന്ന് സമ്പന്നരും മറ്റേത് ദരിദ്രരും. അതില്‍ എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിടവ് നികത്തേണ്ടതുണ്ട്. ദളിതര്‍, പിന്നോക്ക വിഭാഗക്കാര്‍, മേല്‍ജാതിക്കാര്‍, മുസ്ലിങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഉള്‍പ്പെടുന്ന ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഓരോ സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.
അവര്‍ക്ക് വേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കണം. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിഭജനം ഉണ്ടാകുമ്പോഴെല്ലാം താന്‍ അതിനെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. വിദ്യാസമ്പന്നരായ ആളുകളെ ഇതെല്ലാം ബാധിക്കുമെന്ന് കരുതുന്നില്ലെന്നും പസ്വാന്‍ പറഞ്ഞു.
തന്റെ സംസ്ഥാനമായ ബീഹാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് ജാതീയമായ ഘടകങ്ങളാണ് കാരണങ്ങള്‍. ജാതീയതയും വര്‍ഗീയതയും ഏറ്റവും കൂടുതല്‍ ദോഷം ചെയ്തത് ബീഹാറിനെയാണ്. ഇക്കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്തതിനാല്‍ തനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.