5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Snake Bite Cases: പാമ്പ് കാരണം പട്ടിണിയിലായ ഒരു നാട്; കടിയേറ്റ് ആശുപത്രിയിൽ കഴിയുന്നത് 34 പേർ

Karnataka Yadgir Snake Bite: മൺസൂൺ ആരംഭിക്കുന്നതിന് മുൻപായി കാർഷിക വൃത്തികൾ നടക്കാനായി പാടവും പറമ്പും ഉഴുതുമറിക്കുമ്പോഴാണ് പലർക്കും വിഷ പാമ്പുകളുടെ കടിയേറ്റത്. മുൻ കരുതലുകൾ പലത് സ്വീകരിച്ചിട്ടും മൂർഖനും മറ്റ് വിഷ പാമ്പുകൾക്കും മുന്നിൽ പെടുന്ന കർഷകരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് മാത്രമാണ് കർഷകർ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്.

Snake Bite Cases: പാമ്പ് കാരണം പട്ടിണിയിലായ ഒരു നാട്; കടിയേറ്റ് ആശുപത്രിയിൽ കഴിയുന്നത് 34 പേർ
കർണാടകയിലെ യാഡ്ഗിറിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. (​Image Credits: Gettyimages)
neethu-vijayan
Neethu Vijayan | Published: 01 Oct 2024 15:05 PM

ബെംഗളൂരു: രാവെന്നുമില്ല പകലെന്നുമില്ല, പറമ്പിലിറങ്ങിയാൽ അപ്പോൾ പാമ്പ് കൊത്തും. കർണാടകയിലെ റായ്ച്ചൂരിന് സമീപത്തെ യാഡ്ഗിർ ​ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ഈ ​ഗ്രാമത്തിൽ വിഷ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലായത് 34 പേരാണ്. ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 27 വരെയുള്ള കാലത്ത് ആശുപത്രിയിലെത്തിയത് 62 ആളുകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ പലരുടേയും ജീവൻ രക്ഷിക്കാനായെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയവരുടെ കണക്കാണ് ഇത്.

എന്നാൽ നാട്ടുവൈദ്യന്മാരെ തേടിപോയ കൃഷിയിടത്തിലെ തൊഴിലാളികളും ഇവിടെ ധാരാളമുണ്ട്. മഴയിലുണ്ടായ വ്യത്യാസമാണ് പറമ്പിലേക്ക് ഇറങ്ങാൻ ആവാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതെന്നാണ് കർഷകരുടെ അഭിപ്രായം. മൺസൂൺ ആരംഭിക്കുന്നതിന് മുൻപായി കാർഷിക വൃത്തികൾ നടക്കാനായി പാടവും പറമ്പും ഉഴുതുമറിക്കുമ്പോഴാണ് പലർക്കും വിഷ പാമ്പുകളുടെ കടിയേറ്റത്. മുൻ കരുതലുകൾ പലത് സ്വീകരിച്ചിട്ടും മൂർഖനും മറ്റ് വിഷ പാമ്പുകൾക്കും മുന്നിൽ പെടുന്ന കർഷകരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് മാത്രമാണ് കർഷകർ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്.

ALSO READ: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മനുഷ്യ അവയവം നായ കടിച്ചുകീറി

അതേസമയം പാമ്പിന്റെ കടിയേൽക്കുന്ന സംഭവങ്ങൾ കൂടിയതിന് പിന്നാലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആന്റി വെനം അടക്കമുള്ളവ കൂടുതലായി സൂക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാർ. യാഡ്ഗിർ ജില്ലിയിലാണ് ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ ഏഴിനും ഇടയിലായി 62 പാമ്പ് കടിയേറ്റ സംഭവങ്ങളാണ് ‌റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഈ കാലയളവിൽ 2024 ജനുവരി ഒന്നിനും ജൂൺ 30നും ഇടയിൽ ഒരു മരണം മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കണക്കുകൾ അനുസരിച്ച്, യാദ്ഗിർ നഗര തദ്ദേശ പരിധിയിൽ 23 കേസുകളും ഷൊരാപൂർ താലൂക്കിൽ 25 കേസുകളും യാദ്ഗിർ താലൂക്കിൽ 12 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യ വകുപ്പ് നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളിൽ ഏറെയും. അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെ പാമ്പ് ശല്യം കർഷകർക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ലെന്നാണ് റിപ്പോർട്ട്. പാമ്പ് ശല്യം മൂലം കൃഷിയിറക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ പട്ടിണിയിലാണെന്നും കർഷകർ പറയുന്നു.