Sacred Thread Remove: പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയോട് പൂണൂൽ അഴിക്കാൻ അധികൃതർ; കർണാടകയിൽ പ്രതിഷേധം
Sacred Thread Remove: കുറ്റാരോപിതനായ ജീവനക്കാരനെതിരെ ബ്രാഹ്മണ സമുദായാംഗങ്ങൾ, ലോക്കൽ പൊലീസിൽ പരാതി നൽകി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയോട് അധികൃതർ പൂണൂൽ അഴിക്കാൻ ആവശ്യപ്പെട്ടതായി പരാതി. കർണാടകയിലെ ശിവമോഗയിൽ പൊതു പ്രവേശന പരീക്ഷയ്ക്കെത്തിയ (സിഇടി) വിദ്യാർഥിയോടാണ് പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു പൂണൂൽ അഴിക്കാൻ നിർബന്ധിച്ചത്. പരീക്ഷാ ഹാളിന് പുറത്ത് യൂണിഫോമിലുണ്ടായിരുന്ന ഒരാൾ തന്റെ പൂണൂൽ അഴിക്കാൻ നിർബന്ധിച്ചുവെന്നും , അത് പൊട്ടിച്ച് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചുവെന്നും പാർത്ഥ റാവു എന്ന വിദ്യാർത്ഥി ആരോപിച്ചു.
ഏപ്രിൽ 16 ന് സമാനമായ സംഭവത്തിന് രണ്ട് ഹോം ഗാർഡുകളെ സസ്‌പെൻഡ് ചെയ്തതിരുന്നു. തൊട്ടുപിന്നാലെയാണ്, പുതിയ ആരോപണം ഉന്നയിച്ച് വിദ്യാർഥി രംഗത്തെത്തിയത്. അതേസമയം, കുറ്റാരോപിതനായ ജീവനക്കാരനെതിരെ ബ്രാഹ്മണ സമുദായാംഗങ്ങൾ, ലോക്കൽ പൊലീസിൽ പരാതി നൽകി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ALSO READ: വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ
സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച കണക്ക് പരീക്ഷയ്ക്ക് കയറുന്നതിന് മുമ്പാണ് വിദ്യാർഥികളോട് പൂണൂൽ അഴിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ പരീക്ഷ എഴുതാതെ തിരിച്ച് പോയിരുന്നു. പൂണൂൽ ഉപയോഗിച്ച് കോപ്പിയടിക്കാനോ മറ്റ് മോശം പ്രവൃത്തി കാണിക്കാനോ സാധിക്കില്ലെന്ന് വിദ്യാർഥി പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അധികൃതർ സമ്മതിച്ചില്ല.
വിവാദം കനത്തതോടെ ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും, പിന്നീട് നടന്ന ജീവശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളിൽ വിദ്യാർഥികളെ പൂണൂൽ ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർത്ഥ റാവു എന്ന വിദ്യാർഥിയുടെ ആരോപണം വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്.