Karnataka Man Suicide: ശവപ്പെട്ടിയിൽ ഭാ​ര്യയുടെ പീഡനത്തെക്കുറിച്ച് എഴുതണം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി കുടുംബം

Karnataka Hubballi Man Suicide: വിവാഹമോചന കേസിൽ ഭാര്യ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് പീറ്റർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ഓഫീസ് മീറ്റിംഗിനിടെ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് പീറ്ററിന് ജോലി നഷ്ടപ്പെട്ടുവെന്നും ഒബയ്യ ആരോപിച്ചു.

Karnataka Man Suicide: ശവപ്പെട്ടിയിൽ ഭാ​ര്യയുടെ പീഡനത്തെക്കുറിച്ച് എഴുതണം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി കുടുംബം

പീറ്റർ, ആത്മഹത്യാക്കുറിപ്പ്

neethu-vijayan
Published: 

29 Jan 2025 07:59 AM

ബെംഗളൂരു; ആത്മഹത്യാക്കുറിപ്പിലെ യുവാവിൻ്റെ ആവശ്യം നിറവേറ്റി കുടുംബം. ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്ന് ശപ്പെട്ടിയിൽ എഴുതണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞുകൊണ്ടാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. യുവാവിൻ്റെ ഈ ആവശ്യം നിറവേറ്റിയാണ് കുടുംബം സംസ്കാരം നടത്തിയത്. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുവാവിൻ്റെ ആത്മഹത്യ. പീറ്റർ ഗൊല്ലപ്പള്ളി എന്നയാളാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുടുംബാം​ഗങ്ങൾ പറഞ്ഞു. പീറ്റർ തന്റെ പിതാവിനാണ് ആത്മഹത്യാകുറിപ്പ് എഴുതിയത്. “അച്ഛാ, ക്ഷമിക്കണം. എന്റെ ഭാര്യ അവൾ എന്നെ കൊല്ലുകയാണ്, അവൾ എന്റെ മരണം ആഗ്രഹിക്കുന്നു… എന്റെ ഭാര്യയുടെ പീഡനം കാരണം ഞാൻ മരിക്കുകയാണ്” എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നുത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് പള്ളിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പീറ്ററിനെ മരിച്ച നിലിയിൽ കണ്ടെത്തിയതെന്ന് സഹോദരൻ ജോയൽ പറഞ്ഞു. “അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. മൂന്ന് മാസമായി അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്,” ജോയൽ പറഞ്ഞു.

വിവാഹമോചന കേസിൽ ഭാര്യ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് പീറ്റർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ഭാര്യയുടെ പെരുമാറ്റവും വീട്ടുകാരുടെ പല നിർബന്ധങ്ങളും കാരണം മകൻ മാനസികമായി തളർന്നിരുന്നുവെന്ന് പീറ്ററിന്റെ പിതാവ് ഒബയ്യ പറഞ്ഞു. ഓഫീസ് മീറ്റിംഗിനിടെ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് പീറ്ററിന് ജോലി നഷ്ടപ്പെട്ടുവെന്നും ഒബയ്യ ആരോപിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്ന 2023 ലെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 108 പ്രകാരം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Related Stories
POCSO Case: പൊതു ശൗചാലയത്തിൽ വെച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു; കരച്ചിൽ കേട്ട് വാതിൽ തള്ളിത്തുറന്ന അമ്മ കണ്ടത് വിവസ്ത്രനായ യുവാവിനെ
Mullaperiyar Dam: ഇരുസംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമാകുന്ന പരിഹാരം വേണം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി
PVR Advertisement: 25 മിനിറ്റ് പരസ്യം കാണിച്ച് തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയെന്ന് പരാതി; പിവിആറിന് 1,00,000 രൂപ പിഴയിട്ട് കോടതി
Delhi New CM: ഡൽഹി മുഖ്യമന്ത്രി ആര്? പ്രഖ്യാപനം ആറരക്ക്?
Cancer Vaccine for Women: സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ; ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
Mamata Banerjee: ‘പാവപ്പെട്ടവര്‍ക്കായി യാതൊന്നും ഒരുക്കിയിട്ടില്ല’; ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്ന് മമത; പ്രതിഷേധവുമായി ബിജെപി
ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?