5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Karnataka: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി കർണാടക; മോശം സാമ്പത്തികനില തിരിച്ചടിയ്ക്കുമെന്ന് മുന്നറിയിപ്പ്

Karnataka Doubles Ministers And MLAs Salaries: സാമാജികരുടെയും മന്ത്രിമാരുടെയും ശമ്പളം ഇരട്ടിയാക്കി കർണാടക. മുഖ്യമന്ത്രി അടക്കം മന്ത്രിമാരുടെയും സാമാജികരുടെയും ശമ്പളമാണ് ഇരട്ടിയാക്കി വർധിപ്പിച്ചത്. പെൻഷനും വർധിപ്പിച്ചിട്ടുണ്ട്.

Karnataka: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി കർണാടക; മോശം സാമ്പത്തികനില തിരിച്ചടിയ്ക്കുമെന്ന് മുന്നറിയിപ്പ്
സിദ്ധരാമയ്യImage Credit source: PTI
abdul-basith
Abdul Basith | Published: 22 Mar 2025 07:39 AM

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി കർണാടക. ഇതുമായി ബന്ധപ്പെട്ട് നിയമഭേദഗതി പാസാക്കി. പെൻഷൻസ് ആൻഡ് അലോവൻസ് ഭേദഗതി ബിൽ, 2025 എന്ന പേരിലാണ് ശമ്പളവർധനവുമായി ബന്ധപ്പെട്ട ബില്ല് നിയമസഭ പാസക്കിയത്. എംഎൽഎമാർ, എംഎൽസിമാർ, മന്ത്രിമാർ മറ്റ് സാമാജികർ എന്നിവരുടെ ശമ്പളത്തിൽ ഉയർന്ന വർധനയാണ് ഇതിലൂടെ നടപ്പിലായത്.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശമ്പളവർധന നടപ്പിലാക്കുന്നതിനെതിരെ വിമർശനവും ഉയർന്നുകഴിഞ്ഞു.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ വരുത്തിയിരിക്കുന്നത് 100 ശതമാനം വർധനയാണ്. നേരത്തെ 75,000 രൂപ ആയിരുന്നപ്പോൾ പുതിയ നിയമപ്രകാരം 1.5 ലക്ഷം രൂപയായി. മറ്റ് മന്ത്രിമാരുടെ ശമ്പളത്തിൽ 108 ശതമാനമാണ് വർധന. ഇത് 60,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർന്നു. സാമാജികർക്കും 100 ശതമാനമാണ് ശമ്പളവർധന. നേരത്തെ 40,000 രൂപ പ്രതിമാസം കൈപ്പറ്റിയിരുന്ന ഇവർ ഇനിമുതൽ ഇരട്ടി തുകയായ 80,000 രൂപ വച്ച് സ്വീകരിക്കും. മന്ത്രിമാരുടെ വാടക അലവൻസും വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 1.2 ലക്ഷമായിരുന്നത് ഇപ്പോൾ രണ്ടര ലക്ഷമാക്കിയാണ് വർധിപ്പിച്ചത്.

Also Read: Fire At Delhi HC Judge’s House: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപ്പിടിത്തം; കണ്ടെടുത്തത് കണക്കിൽ പെടാത്ത പണം

നിയമസഭാ സ്പീക്കറിൻ്റെയും നിയമസഭാ ചെയർമാൻ്റെയും മാസശമ്പളത്തിലും വൻ വർധനയുണ്ടായി. നേരത്തെ 75,000 രൂപയായിരുന്ന ശമ്പളം ഇപ്പോൾ 1.25 ലക്ഷം രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഇവരുടെ വാടക അലവൻസ് നാല് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി വർധിപ്പിച്ചു. സാമാജികരുടെ പെൻഷനിലും വർധനയുണ്ട്. 50,000 രൂപയായിരുന്ന പെൻഷൻ 75,000 രൂപയാക്കി ഉയർത്തി. വാർഷിക യാത്രാ അലവൻസ് 2.5 ലക്ഷത്തിൽ നിന്ന് 3.5 ലക്ഷമാക്കിയും ഉയർത്തി.

വ്യാഴാഴ്ചയാണ് ഗവർണർ താവർചന്ദ് ഗെലോട്ട് ബിൽ അംഗീകരിച്ചത്. ശമ്പളവർധന നടപ്പിലാക്കാൻ സർക്കാർ പ്രതിമാസം 62 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. 2022ലാണ് ഇതിന് മുൻപ് ശമ്പളവർധനയുണ്ടായത്. അഞ്ച് വർഷത്തിലൊരിക്കൽ സാമാജികരുടെയും മന്ത്രിമാരുടെയും മറ്റും ശമ്പളം വർധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.