5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Siddaramaiah: ഡി.കെ ശിവകുമാർ കർണ്ണാടക മുഖ്യമന്ത്രിയാകുമോ? സിദ്ധരാമയ്യ തന്നെ പറഞ്ഞു

Karnataka CM Siddramaiah: അത്താഴത്തിന് ഒത്തുകൂടുന്ന ആളുകൾക്കിടയിൽ ഇത്തരം ചർച്ചകൾ നടക്കുമെന്ന ഊഹാപോഹത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്തെങ്കിലുമൊരു കാര്യം വാർത്തയാകുന്നത്, ഞങ്ങൾ ചർച്ച ചെയ്യുന്നത് മറ്റെന്തെങ്കിലുമാവും .

Siddaramaiah: ഡി.കെ ശിവകുമാർ കർണ്ണാടക മുഖ്യമന്ത്രിയാകുമോ? സിദ്ധരാമയ്യ തന്നെ പറഞ്ഞു
സിദ്ധാരാമയ്യ, ഡികെ ശിവകുമാർImage Credit source: PTI
arun-nair
Arun Nair | Published: 14 Jan 2025 13:07 PM

ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി പദത്തിൽ നിന്നും സിദ്ധരാമയ്യ ഒഴിഞ്ഞേക്കുമെന്നും പകരം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എത്തിയേക്കുമെന്ന റിപ്പോർട്ടുകളോട് സിദ്ധരാമയ്യ തന്നെ തൻ്റെ പ്രതികരണം അറിയിച്ചു. തൻ്റെ കസേര ഒഴിഞ്ഞ് കിടക്കുകയല്ലെന്നും, തങ്ങൾക്കിടയിൽ സംശയങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെറും ഊഹത്തിൻ്റെ അടിസ്ഥാനത്തിലാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അത്താഴത്തിന് ഒത്തുകൂടുന്ന ആളുകൾക്കിടയിൽ ഇത്തരം ചർച്ചകൾ നടക്കുമെന്ന ഊഹാപോഹത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്തെങ്കിലുമൊരു കാര്യം വാർത്തയാകുന്നത്, ഞങ്ങൾ മറ്റെന്തെങ്കിലുമാവും ചർച്ച ചെയ്യുന്നത്. അത് അവിടെ റിപ്പോർട്ട് ചെയ്യുന്നത് പോലെയല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ സമൂഹവും മനസാക്ഷിയും കൂടി മനസ്സിൽ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഊഹക്കച്ചവട പത്രപ്രവർത്തനമാണിപ്പോൾ നടക്കുന്നത്. ഇത് അപകടകരമായ പ്രവണതയാണ്. ഇത് ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾ പരിശോധിക്കണം. നിങ്ങളുടെ റിപ്പോർട്ടുകളെങ്കിലും സത്യസന്ധമായിരിക്കണം.

ALSO READ: Maha Kumbh Mela 2025 : അപ്രതീക്ഷിതമായ അലര്‍ജി; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ

ആരോഗ്യകരമായ വിമർശനത്തിൻ്റെ ആവശ്യകതയും സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞു, ഇത് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ആവശ്യമായ തിരുത്തൽ നടപടികൾ കൈക്കൊള്ളാനും ആളുകളെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തനം പവിത്രമായ തൊഴിലാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ജനങ്ങളുടെ ശബ്ദമായി മാറാൻ മാധ്യമപ്രവർത്തകരോട് ആഹ്വാനം ചെയ്തു.

2013 മുതൽ 2018 വരെയുള്ള തൻ്റെ ആദ്യ മുഖ്യമന്ത്രി കാലയളവിലെ ഒരു സംഭവം കൂടി മുഖ്യമന്ത്രി പങ്കുവെച്ചു. 2016 ൽ, ഒരു വാർത്താ ചാനൽ തൻ്റെ കാറിൻ്റെ ഗ്ലാസിൽ ഒരു കാക്ക ഇരുന്നാൽ സംഭവിക്കാവുന്ന വീഴ്ചയെക്കുറിച്ച് ജ്യോതിഷികളെ വെച്ച് ചർച്ച നടത്തി. “രണ്ട് ജ്യോതിഷികളെ ടിവി സ്റ്റുഡിയോയിൽ പാനൽ ചർച്ചയ്ക്ക് കൊണ്ടുവന്നു. അവരിൽ ഒരാൾ എനിക്ക് ബജറ്റ് അവതരിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു, മറ്റൊരാൾ ബജറ്റ് അവതരിപ്പിച്ച് ഞാൻ ഉടൻ രാജിവയ്ക്കുമെന്ന് പറഞ്ഞു, താനിതൊന്നു വകവയ്ക്കാതെ തുടർന്നു. അത്തരം അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.