5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Karnataka Waqf Policy: വഖഫ് നിയമം: മുഖ്യമന്ത്രി ഹിന്ദുക്കളെ രണ്ടാം തരക്കാരായി കാണുന്നു; ആരോപണവുമായി ബിജെപി

Siddaramaiah Waqf Policy BJP : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെയും കർഷകരെയും രണ്ടാം തരക്കായി കാണുന്നു എന്ന ആരോപണവുമായി ബിജെപി. കർണാടക വഖഫ് നിയമം കാരണമാണ് മുഖ്യമന്ത്രി ഇവരെ രണ്ടാം തരക്കായി കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Karnataka Waqf Policy: വഖഫ് നിയമം: മുഖ്യമന്ത്രി ഹിന്ദുക്കളെ രണ്ടാം തരക്കാരായി കാണുന്നു; ആരോപണവുമായി ബിജെപി
ആർ അശോക (Image Credits – PTI)
abdul-basith
Abdul Basith | Published: 19 Dec 2024 12:44 PM

കർണാടക വഖഫ് നിയമം കാരണം മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ രണ്ടാം തരക്കാരായി കാണുന്നു എന്ന ആരോപണവുമായി ബിജെപി. പ്രതിപക്ഷ നേതാവ് ആർ അശോകയാണ് ഇക്കാര്യം ആരോപിച്ച് രംഗത്തുവന്നത്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ആർ ആശോകയുടെ പ്രതികരണം. വഖഫ് ബോർഡ് സ്ഥലങ്ങൾ കയ്യടക്കുന്നതുമായി ബന്ധപ്പെട്ട് സമ്മേളനത്തിൽ ചോദ്യങ്ങളുയർത്തിയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് തെരുവിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വഖഫുമായി ബന്ധപ്പെട്ട് അയച്ച നോട്ടീസുകൾ പിൻവലിച്ചതുകൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ല. അത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. 1974ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ ഇതുകൊണ്ടൊന്നും ഒരു ഗുണവുമുണ്ടാവില്ലെന്ന് ഞങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ വിജ്ഞാപനം പിൻവലിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താൻ മുസ്ലിങ്ങളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.”- മാധ്യമപ്രവർത്തകരോട് ആർ അശോക പ്രതികരിച്ചു.

സിദ്ധരാമയ്യ ഹിന്ദുക്കളെ രണ്ടാം തരക്കാരായി കണക്കാക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കർഷകർ ബുദ്ധിമുട്ടുകയാണ്. 1974ൽ പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കുന്നതിനെപ്പറ്റി ഇതുവരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. എങ്ങനെ തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ബിജെപി സർക്കാർ അധികാരത്തിലിരുന്നപ്പോൾ തങ്ങൾ 18 ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. അതിനർത്ഥം എല്ലാ വിജയങ്ങളും ആഘോഷിക്കണമെന്നാണോ? ഈ സർക്കാർ ആകെ കുത്തഴിഞ്ഞതാണ്. ധാർഷ്ട്യമാണ് ഇവർക്കുള്ളത്. കർഷകർക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല. ഇതുവരെ മുഖ്യമന്ത്രി കർഷകരെ പിന്തുണച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read : Vijay TVK: ‘അംബേദ്‌കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണ്’; അമിത് ഷായ്‌ക്കെതിരെ വിജയ്

“വഖഫ് ബോർഡ് പ്രസിദ്ധീകരിച്ച രേഖകൾ എൻ്റെ പക്കലുണ്ട്. അതിൽ പറയുന്നത് പ്രകാരം 84,000 ഏക്കർ ഭൂമിയാണ് തർക്കത്തിലുള്ളത്. വഖഫ് ബോർഡിൻ്റെ വെബ്സൈറ്റ് നോക്കിയാൽ കാര്യം മനസിലാവും. അതിനർത്ഥം ഈ ഭൂമി വഖഫ് ബോർഡ് കൈക്കലാക്കിയിരിക്കുകയാണെന്നാണ്. 136 എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ ഹിന്ദുക്കൾക്കും കർഷകർക്കുമെതിരെ ഈ കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുകയാണ്. സഭ ബഹിഷ്കരിച്ചതിനാൽ, ഞങ്ങൾ കർഷകർക്കൊപ്പമാണെന്ന് ജനങ്ങളെ അറിയിച്ചുകഴിഞ്ഞു. മൈസൂരിലെ മുനേശ്വര നഗറിൽ സർക്കാർ 110 കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയാണ്. എം വിശ്വേശരയ്യയുടെ കീഴിലുള്ള ഈ ഭൂമി വഖഫ് ബോർഡിൻ്റെയാണെന്ന് അവകാശപ്പെട്ടാണ് ഈ നീക്കം. 110 വർഷം പഴക്കമുള്ള ഒരു കെട്ടിടം എങ്ങനെയാണ് പെട്ടെന്ന് വഖഫ് ബോർഡിൻ്റെ കീഴിലാവുക?”- അദ്ദേഹം ചോദിച്ചു.

Latest News