BJP MLA Remark: ‘ഗാന്ധി വധത്തിൽ പങ്ക്, രണ്ട് ബുള്ളറ്റുകൾ എവിടെനിന്ന്’: നെഹ്റുവിനെതിരേ വിവാദപരാമർശവുമായി ബിജെപി എംഎൽഎ
BJP MLA Basanagouda Patil Yatnal Controversial Remark: ഗാന്ധിയുടെ വധം നെഹ്റു ആസൂത്രണം ചെയ്തതാണെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന മെഗാ കൺവെൻഷന് ഒരു ദിവസം മുമ്പാണ് പാട്ടീലിൻ്റെ വിവാദ പരാമർശം. ഒരു ഏകാധിപതിയാകാൻ ആഗ്രഹിച്ചതുകൊണ്ടാകാം നെഹ്റു ഗാന്ധിയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എംഎൽഎ ആരോപിച്ചു.
ബംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദപരാമർശവുമായി കർണാടക ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ (BJP MLA Basanagouda Patil Yatnal). മഹാത്മാ ഗാന്ധിയുടെ വധത്തിൽ നെഹ്റുവിന് പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബിജാപുർ എംഎൽഎയായ ബസനഗൗഡ പാട്ടീലിൻ്റെ ആരോപണം. ഗാന്ധി മരിക്കുന്നത് മൂന്ന് വെടിയുണ്ടകളേറ്റാണ്. അതിൽ ഒരു വെടിയുണ്ട മാത്രമാണ് ഗോഡ്സേയുടെ തോക്കിൽ നിന്ന് വന്നതെന്നും മറ്റ് രണ്ടെണ്ണം വന്നത് എവിടെ നിന്നാണെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നുവെന്നും പാട്ടീൽ ആരോപിച്ചു.
അതിനാൽ, ഗാന്ധിയുടെ വധം നെഹ്റു ആസൂത്രണം ചെയ്തതാണെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന മെഗാ കൺവെൻഷന് ഒരു ദിവസം മുമ്പാണ് പാട്ടീലിൻ്റെ വിവാദ പരാമർശം. ഒരു ഏകാധിപതിയാകാൻ ആഗ്രഹിച്ചതുകൊണ്ടാകാം നെഹ്റു ഗാന്ധിയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എംഎൽഎ ആരോപിച്ചു.
ഗാന്ധി അന്ത്യശ്വാസം വലിച്ചത് ഗോഡ്സേയുടെ വെടിയേറ്റല്ല. ബാക്കിയുള്ള രണ്ട് വെടിയുണ്ടകൾ ആരാണ് ഉതിർത്തതെന്ന ചോദ്യം അന്ന് കോടതിയിലും ഉയർന്നിരുന്നു. ഗോഡ്സെ ഒരു തവണ മാത്രമാണ് വെടിവച്ചത്. ബാക്കി രണ്ടെണ്ണം മറ്റാരോ ആണ് ഉതിർത്തത്. ഇതിനർത്ഥം നെഹ്റുവാണ് ഗാന്ധിവധം ആസൂത്രണം ചെയ്തതെന്നാണെന്നും ഇയാൾ ശക്തമായി ആരോപിച്ചു.
അതേസമയം ഇന്നത്തെ കോൺഗ്രസ് പ്രവർത്തകർക്ക് ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് യത്നാൽ പറയുന്നത്. വ്യാജ ഗാന്ധിമാരുടെ കൺവെൻഷനാണ് ഇപ്പോൾ ബെലഗാവിൽ നടക്കുന്നത്. ഇപ്പോഴത്തെ കോൺഗ്രസുകാർ ഗാന്ധി തത്വങ്ങൾ പാലിക്കുന്നതിന് പകരം നാടക കമ്പനിയാണ് നടത്തുന്നത്. ബിആർ അംബേദ്കറെ അപമാനിച്ചവരാണ് കോൺഗ്രസ് പ്രവർത്തകർ. അവർക്ക് ജയ് ഭീം എന്ന വാക്ക് പറയാൻ യാതൊരു അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.