Karnataka Bandh: മാര്‍ച്ച് 22ന് കര്‍ണാടക ബന്ദ്; കെഎസ്ആര്‍ടിസി-ബിഎംടിസി എന്നിവയെ ബാധിക്കുമോ?

Karnataka Bandh on March 22nd: കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ മുഖത്ത് മറാത്തികള്‍ മഷി പുരട്ടുകയും ദേഹോപദ്രം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കന്നഡ അനുകൂല പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

Karnataka Bandh: മാര്‍ച്ച് 22ന് കര്‍ണാടക ബന്ദ്; കെഎസ്ആര്‍ടിസി-ബിഎംടിസി എന്നിവയെ ബാധിക്കുമോ?

Karnataka Bus

shiji-mk
Updated On: 

19 Mar 2025 09:21 AM

ബെംഗളൂരു: ബെലഗാവിയില്‍ മറാത്തി ഗ്രൂപ്പുകള്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 22ന് കര്‍ണാടകയില്‍ സംസ്ഥാന വ്യാപക ബന്ദ്. ആക്രമണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കന്നഡ അനുകൂല സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ മുഖത്ത് മറാത്തികള്‍ മഷി പുരട്ടുകയും ദേഹോപദ്രം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കന്നഡ അനുകൂല പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

കെഎസ്ആര്‍ടിസി, ബിഎംടിസി എന്നിവയുള്‍പ്പെടെയുള്ള ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ പിന്തുണ ബന്ദിന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും ഒരു തൊഴിലാളി ആക്രമിക്കപ്പെട്ടു. ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും കന്നഡ അനുകൂല പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്ന് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ചന്ദ്രു പറഞ്ഞു.

Also Read: Sunita Williams’ India connection: സുനിതയുടെ തിരിച്ചുവരവ് ആഘോഷിച്ച് ജുലാസന്‍ ഗ്രാമം, രാജ്യത്തേക്ക് ക്ഷണിച്ച് മോദി; ആ ഇന്ത്യന്‍ ബന്ധം ഇങ്ങനെ

എന്നാല്‍ ബന്ദ് ദിനത്തില്‍ മെട്രോ സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്തുടനീളം ഗതാഗതം തടസപ്പെടുമെന്നാണഅ പ്രതീക്ഷിക്കപ്പെടുന്നത്. യാത്രക്കാര്‍ അതിനനുസരിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.

സാംസങിൻ്റെ ഏറ്റവും കട്ടി കുറഞ്ഞ ഫോൺ മെയ് മാസത്തിലെത്തും
ഇതിഹാസ താരം മനോജ് കുമാറിൻ്റെ ശ്രദ്ധേയ സിനിമകൾ
ബോളിവുഡ് താരങ്ങൾ പോലും കുടിക്കും, വീട്ടിലുണ്ടൊരു ടിപ്പ്
ശരീരഭാരം കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ