Kanwar Yatra 2024: കന്‍വാര്‍ യാത്ര; ജാതിയും മതവും നോക്കിയുള്ള വിഭജനം വേണ്ടെന്ന് ബിജെപിയോട് എല്‍ജെപി
Chirag Paswan raise Voice Against BJP: തന്റെ സംസ്ഥാനമായ ബീഹാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് ജാതീയമായ ഘടകങ്ങളാണ് കാരണങ്ങള്‍. ജാതീയതയും വര്‍ഗീയതയും ഏറ്റവും കൂടുതല്‍ ദോഷം ചെയ്തത് ബീഹാറിനെയാണ്. ഇക്കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്തതിനാല്‍ തനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടെന്നും അദ്ദേഹം
ലഖ്‌നൗ: കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളുടെ പേര് മാറ്റാന്‍ മുസ്ലിം വ്യാപാരികളോട് ആവശ്യപ്പെട്ട യുപി സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി എല്‍ജെപി. മുസ്ലിം വ്യാപരികള്‍ കടകളുടെ പേര് മാറ്റണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് ജെഡിയു നേരത്തെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എല്‍ജെപിയുടെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കവും പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയുമായ ചിരാഗ് പസ്വാന്‍ പറഞ്ഞു.
ഈ സമൂഹത്തില്‍ രണ്ട് വിഭാഗത്തിലുള്ള ആളുകളാണുള്ളത്. ഒന്ന് സമ്പന്നരും മറ്റേത് ദരിദ്രരും. അതില്‍ എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിടവ് നികത്തേണ്ടതുണ്ട്. ദളിതര്‍, പിന്നോക്ക വിഭാഗക്കാര്‍, മേല്‍ജാതിക്കാര്‍, മുസ്ലിങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഉള്‍പ്പെടുന്ന ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഓരോ സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.
Also Read: PM Modi : എക്സിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന നേതാവ് മോദി; അഭിനന്ദനവുമായി മസ്ക്
അവര്‍ക്ക് വേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കണം. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിഭജനം ഉണ്ടാകുമ്പോഴെല്ലാം താന്‍ അതിനെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. വിദ്യാസമ്പന്നരായ ആളുകളെ ഇതെല്ലാം ബാധിക്കുമെന്ന് കരുതുന്നില്ലെന്നും പസ്വാന്‍ പറഞ്ഞു.
തന്റെ സംസ്ഥാനമായ ബീഹാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് ജാതീയമായ ഘടകങ്ങളാണ് കാരണങ്ങള്‍. ജാതീയതയും വര്‍ഗീയതയും ഏറ്റവും കൂടുതല്‍ ദോഷം ചെയ്തത് ബീഹാറിനെയാണ്. ഇക്കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്തതിനാല്‍ തനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യോഗിയുടെ തീരുമാനം കേന്ദ്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് ആര്‍എല്‍ഡി ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകള്‍ക്ക് മുന്നിലെ ബോര്‍ഡ് മാറ്റി ജീവനക്കാരുടെയും ഉടമകളുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി പോലീസിന്റെ തീരുമാനത്തിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നേരത്തെ രംഗത്തത്തെയിരുന്നു.
പോലീസിന്റെ നടപടി സാമൂഹിക കുറ്റകൃത്യമാണ്. ഐക്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരം ഉത്തരവുകള്‍. ഇങ്ങനെയുള്ള ഉത്തരവുകളുടെ പിന്നിലെ സര്‍ക്കാരിന്റെ ഉദ്ദേശങ്ങളെ കുറിച്ച് അന്വേഷിക്കുകയും ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിരുന്നു.
ഹോട്ടലുടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പറഞ്ഞിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കുന്നത് ഭരണഘടനയ്‌ക്കെതിരായ കുറ്റകൃത്യമാണെന്നും ഉത്തരവ് ഉടന്‍ പിന്‍വലിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
Also Read: Scrub Typhus: നിപയല്ല; ചികിത്സയിലുള്ള പതിനാലുകാരന് സ്ഥിരീകരിച്ചത് ചെള്ളുപനി
ശിവഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമായ കന്‍വാര്‍ യാത്ര ജൂലൈ 22നാണ് ആരംഭിക്കുന്നത്. കന്‍വാര്‍ യാത്രയില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എന്ന പേരിലാണ് എല്ലാ ഹോട്ടലുടമകളോടും ബോര്‍ഡ് മാറ്റാന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കന്‍വാരിയകളാരും മുസ്ലിം കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
കന്‍വാര്‍ യാത്ര
ശിവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണ് കന്‍വാര്‍ യാത്ര. ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രത്തില്‍ അര്‍പ്പിക്കുന്നതിനായി ഗംഗയില്‍ നിന്നുള്ള ജലം വഹിച്ചുകൊണ്ട് കാല്‍നടയായി ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീര്‍ഥാടനമാണിത്. ലക്ഷകണക്കിന് വിശ്വാസികളാണ് ഈ യാത്രയുടെ ഭാഗമാകാറ്.
സാവന്‍ മാസത്തിലാണ് കന്‍വാര്‍ യാത്ര നടത്തുന്നത്. ഈ വര്‍ഷം ജൂലൈ 22 മുതല്‍ ആഗസ്റ്റ് 9 വരെയാണ് സാവന്‍ മാസം. എന്നാല്‍ കന്‍വാര്‍ യാത്രയുടെ പ്രധാന ദിവസങ്ങള്‍ ജൂലൈ 22ന് ആരംഭിച്ച് ആഗസ്റ്റ് 2ന് അവസാനിക്കും.