5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kamal Haasan: കമൽഹാസൻ രാജ്യസഭയിലേക്ക് ? പാർട്ടിയിൽ നിന്ന് സ്ഥിരീകരണം?

Kamal Haasan Rajya Sabha Entry: ഇത് സ്ഥിരീകരിക്കുന്നതായിരുന്നു കമൽഹാസൻ അടുത്തിടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ച പോലും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Kamal Haasan: കമൽഹാസൻ രാജ്യസഭയിലേക്ക് ? പാർട്ടിയിൽ നിന്ന് സ്ഥിരീകരണം?
Kamal HaasanImage Credit source: facebook
arun-nair
Arun Nair | Updated On: 15 Apr 2025 08:30 AM

ചെന്നൈ : മക്കൾ നീതി മയ്യം നേതാവ് കമൽഹാസനെ രാജ്യസഭാ എംപിയായി നാമനിർദ്ദേശം ചെയ്തേക്കുമെന്ന് സൂചന. മക്കൾ നീതി മയ്യം പ്രസിഡൻ്റ് തങ്കവേൽ തന്നെയാണ് ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം നൽകിയത്.  നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നെങ്കിലും 2026-ൽ തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കമെന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള 18 രാജ്യസഭാ സീറ്റുകളിൽ 6 എണ്ണത്തിന്റെയും കാലാവധി അവസാനിക്കുകയാണ്. ഡിഎംകെയിൽ നിന്നുള്ള എം.എം., അബ്ദുള്ള, എം. ഷൺമുഖം, പി. വിൽസൺ എന്നിവരുടെ കാലാവധിയും ഇക്കൂട്ടത്തിൽ അവസാനിക്കും.

ഇവരെ കൂടാതെ, എഐഎഡിഎംകെ എംപി എൻ. ചന്ദ്രശേഖരൻ, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ, എഐഎഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭയിലെത്തിയ അൻപുമണി രാംദാസ് എന്നിവരുടെ കാലാവധിയും ജൂലൈ 26 ന് അവസാനിക്കും. ഡിഎംകെയ്ക്ക് 4 രാജ്യസഭാ സീറ്റുകളും ബിജെപിയുടെ പിന്തുണയിൽ എഐഎഡിഎംകെയ്ക്ക് രണ്ട് സീറ്റും ലഭിക്കും. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന് ഒരു രാജ്യസഭാ സീറ്റ് അനുവദിക്കുമെന്ന് ഡിഎംകെയുമായി ധാരണയായിരുന്നു.

അങ്ങനെ, ഡിഎംകെയുടെ പിന്തുണയോടെ മകമൽഹാസൻ രാജ്യസഭാംഗമാകുമെന്ന് ഉറപ്പാണ്. ഇത് സ്ഥിരീകരിക്കുന്നതായിരുന്നു കമൽഹാസൻ അടുത്തിടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ച പോലും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“കമൽഹാസൻ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് ഞങ്ങൾ നേതാവിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം കുഴപ്പമില്ലെന്ന് പറഞ്ഞിട്ടുമുണ്ട്. നിലവിൽ അദ്ദേഹം ഒരു ഷൂട്ടിംഗിനായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. 2025 ഏപ്രിൽ 20 ന് അദ്ദേഹം ചെന്നൈയിൽ എത്തും.” ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തങ്കവേലു പറഞ്ഞു,