5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kanyakumari Swell Surge : കള്ളക്കടൽ തിരയിൽ അകപ്പെട്ട് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ കന്യാകുമാരിയിൽ മുങ്ങിമരിച്ചു

Kanyakumari Swell Surge Drown Death : എസ്ആർഎം മെഡിക്കൽ കോളജിലെയും ത്രിച്ചി സർക്കാർ മെഡിക്കൽ കോളജിലെയും വിദ്യാർഥികളും ഹൗസ് സർജൻമാരാണ് മരിച്ച് അഞ്ച് പേർ

Kanyakumari Swell Surge : കള്ളക്കടൽ തിരയിൽ അകപ്പെട്ട് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ കന്യാകുമാരിയിൽ മുങ്ങിമരിച്ചു
ban on trolling
jenish-thomas
Jenish Thomas | Updated On: 06 May 2024 18:10 PM

കന്യാകുമാരി : ഭീമൻ കള്ളക്കടൽ തിരയിൽ അകപ്പെട്ട് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ കന്യാകുമാരിയിൽ മുങ്ങിമരിച്ചു. കന്യാകുമാരിയിലെ ലെമൂർ ബീച്ചിലുണ്ടായ അപകടത്തിൽ ത്രിച്ചി എസ്ആർഎം മെഡിക്കൽ കോളജിലെയും ത്രിച്ചി സർക്കാർ മെഡിക്കൽ കോളേജിലെയും ഹൗസ് സർജന്മാരും വിദ്യാർഥികളുമാണ് അപകടത്തിൽ മരിച്ചത്. ഈ മേഖലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാടിൻ്റെ ദക്ഷിണ തീരമേഖലയും കേരളത്തിലെ തീരുദേശങ്ങളിലുമാണ് ഐഎംഡി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

പി സർവദർശിത്ത് (23), എം പ്രവീൺ സാം (23), ബി ഗായത്രി (25) വെങ്കടേശ് (24) ഡി ചാരുകവി (23) എന്നിവരാണ് മുങ്ങിമരിച്ചത്. മരിച്ച നാല് പേർ തമിഴ്നാട് സ്വദേശികളും ഒരാൾ ആന്ധ്ര പ്രദേശിൽ നിന്നുമുള്ളതാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പ്രദേശവാസികളായ മീൻപിടുത്തക്കാർ രക്ഷപ്പെടുത്തുകയും ചെയ്തു. എസ് നേഷി (24), ആ പ്രീതി പ്രിയങ്ക (23),  എന്നിവരെയാണ് മീൻപിടുത്തക്കാർ രക്ഷപ്പെടുത്തിയത്. ഇവർ രണ്ട് പേരും തമിഴ്നാട് സ്വദേശികളാണ് ഇവരെ അസരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ നേഷിയുടെ ആരോഗ്യനില അൽപം ഗുരുതരമാണ്. ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു മറ്റൊരു പെൺകുട്ടി എസ് ശരണ്യ (24) അപകട കാഴ്ച കണ്ട് തല കറങ്ങി വീഴുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരടങ്ങുന്ന 12 അംഗ ഹൗസ് സർജൻ സംഘം ഞായറാഴ്ച സുഹൃത്തിൻ്റെ സഹോദരൻ്റെ വിവാഹത്തിനായിട്ടാണ് കന്യാകുമാരിയിലെ നാഗർകോവിൽ എത്തിയത്.

ഞായറാഴ്ച വിവാഹത്തിന് ശേഷം സംഘം ഇന്ന് തിങ്കളാഴ്ച തിരുപരപ്പ് വെള്ളച്ചാട്ടം കാണാൻ പോയിരുന്നു. എന്നാൽ അവിടെ വെള്ളം ഇല്ലാത്തതിനാൽ ഇവർ ലെമൂർ ബീച്ചിലേക്ക് മടങ്ങി വരികയായിരുന്നു. കടലിൽ ഇറങ്ങി സമയം ചിലവഴിക്കുന്ന വേളയിലാണ് ഭീമൻ തിരമാല വന്നടിച്ച് അപകടമുണ്ടായത്.

ഈ അഞ്ച് പേരുൾപ്പെടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കള്ളക്കടലിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. കൊളച്ചലിൽ കടൽ കാണാനെത്തിയ 20 സംഘത്തിലെ രണ്ട് പേർ കള്ളക്കടലിൽ അകപ്പെട്ട് മരണമടയുകയായിരുന്നു. ഇവരുടെ കൂടെ അപകടത്തിൽ പെട്ട് നാല് പേരെ മീൻപിടുത്തക്കാർ രക്ഷപ്പെടുത്തിയിരുന്നു. തേങ്ങപട്ടിണത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തിൽ ഏഴ് വയസുകാരിയും കള്ളക്കടൽ തിരയിൽ അകപ്പെട്ട് മുങ്ങിമരിച്ചിരുന്നു.