5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kallakurichi Hooch Tragedy: എവിടെയാണ് മദ്യദുരന്തം നടന്ന കള്ള കുറിച്ചി?

Kallakurichi Illicit Liquor Tragedy: കള്ളകുറിച്ചിയിലെ കരുണാപുരത്താണ് മദ്യദുരന്തം നടന്നത്. ഇവിടെ അനധികൃതമായി പാക്കറ്റിൽ വിറ്റ ചാരായം കുടിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Kallakurichi Hooch Tragedy: എവിടെയാണ് മദ്യദുരന്തം നടന്ന കള്ള കുറിച്ചി?
Sri Veeratteswarar Koil, Thirukkoilur | Govt of Tamilnadu
Follow Us
arun-nair
Arun Nair | Published: 20 Jun 2024 09:46 AM

മദ്യ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് തമിഴ്നാട്ടിലെ കള്ള കുറിച്ചി. മരണ സംഖ്യ ഉയരുന്നത് ആശങ്കയ്ക്കും കാരണമാകുന്നുണ്ട്. 2019-ൽ രൂപീകൃതമായ തമിഴ്നാട്ടിലെ ജില്ലകളിലൊന്നാണ് കള്ള കുറിച്ചി. വിലുപ്പുറം, കടലൂർ, സേലം ജില്ലകളുമായി അതിര് പങ്കിടുന്ന ജില്ല നിലവിൽ വന്നത് 2019 നവംബർ 26-നാണ്.

നേരത്തെ വിലുപ്പുറം ജില്ലയുടെ ഭാഗമായിരുന്നു കള്ളകുറിച്ചി. 3440.8 ചതുരശ്ര കി.മി ആണ് ജില്ലയുടെ ആകെ വിസ്തീർണം. 7 താലൂക്കുകളുള്ള 2 റവന്യൂ ഡിവിഷനുകളും 412 ഗ്രാമപഞ്ചായത്തുകളെ ഉൾക്കൊള്ളുന്ന ജില്ലയുടെ ആസ്ഥാനവും കള്ള കുറിച്ചി തന്നെയാണ്.

വെള്ളച്ചാട്ടങ്ങളും കുന്നും

നെല്ല്, ചോളം, കരിമ്പ്, ഉഴുന്ന് തുടങ്ങിയവയാണ് കല്ല കുറിച്ചിയിലെ പ്രധാന കൃഷി. ഗോമുഖി, മണിമുക്ത അണക്കെട്ടുകളിൽ നിന്നുള്ള ജലസേചനമാണ് പ്രധാനമായും കർഷകർക്ക് ആശ്വാസം. 550.70 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കൽവരയൻ കുന്നുകൾ ജില്ലയിലെ പ്രധാന ആകർഷണമാണ്. പെരിയാർ, മേഘം, സിരുകലൂർ വെള്ളച്ചാട്ടങ്ങളും കള്ള കുറിച്ചിയിലെ ആകർഷണങ്ങളാണ്.

തിരുകൊയിലൂരിലെ ഉലഗലന്ത പെരുമാൾ ക്ഷേത്രം, വീരട്ടാനേശ്വരർ ക്ഷേത്രം, കബിലാർ കുന്ന്, ശ്രീ ലക്ഷ്മി നരസിമ്മർ ക്ഷേത്രം, ഉളുന്ദൂർപേട്ട് താലൂക്കിലെ പരിക്കൽ, അധിരംഗൻ രംഗനാഥസ്വാമി ക്ഷേത്രം, തിരുവരങ്ങം, ശങ്കരപുരം താലൂക്കിലെ അർത്ഥനാരീശ്വര ക്ഷേത്രം, ഋഷിവന്ദ്യം എന്നിങ്ങനെ വളരെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ ഈ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

മദ്യദുരന്തം നടന്നത്

കള്ളകുറിച്ചിയിലെ കരുണാപുരത്താണ് മദ്യദുരന്തം നടന്നത്. ഇവിടെ അനധികൃതമായി പാക്കറ്റിൽ വിറ്റ ചാരായം കുടിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 50-ൽ അധികം പേരാണ് കരുണാപുരം കോളനിയിൽ നിന്നും തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലുള്ളത്. ചൊവ്വാഴ്ച വൈകുന്നേരവും, ബുധനാഴ്ചയുമായി മദ്യം കഴിച്ചവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. സംഭവത്തിൽ തമിഴ്നാട് സിബി-സിഐടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories