5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K Annamalai: കോണ്‍ഗ്രസ് ഭരണകാലത്ത് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയായിരുന്നു: അണ്ണാമലൈ

K Annamalai About Hindi Language: തമിഴ്‌നാട്ടില്‍ പ്രധാമന്ത്രി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ തമിഴ് നിര്‍ബന്ധിത പഠന മാധ്യമമാക്കി മാറ്റി. വര്‍ഷങ്ങളായി തമിഴ്‌നാട് ഭരിച്ചിട്ടും ഡിഎംകെ തമിഴ് മാധ്യമം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

K Annamalai: കോണ്‍ഗ്രസ് ഭരണകാലത്ത് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയായിരുന്നു: അണ്ണാമലൈ
കെ അണ്ണാമലൈ Image Credit source: PTI
shiji-mk
Shiji M K | Published: 24 Mar 2025 07:37 AM

തിരുച്ചിറപ്പള്ളി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയായിരുന്നു എന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ. ഏത് ഇന്ത്യന്‍ ഭാഷയും മൂന്നാം ഭാഷയായി പഠിക്കാനുള്ള അവസരം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അണ്ണാമലൈ പറഞ്ഞു.

തമിഴ്‌നാട്ടില്‍ പ്രധാമന്ത്രി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ തമിഴ് നിര്‍ബന്ധിത പഠന മാധ്യമമാക്കി മാറ്റി. വര്‍ഷങ്ങളായി തമിഴ്‌നാട് ഭരിച്ചിട്ടും ഡിഎംകെ തമിഴ് മാധ്യമം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

യുപിഎ സര്‍ക്കാരിന്റെ ആദ്യത്തെ രണ്ട് വിദ്യാഭ്യാസ നയങ്ങളിലും ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയായിരുന്നു. 2020ലെ എന്‍ഇപി കരടിലും അങ്ങനെ തന്നെയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നതില്‍ ചൈന, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുന്നിലാണെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

2019ല്‍ രാജ്യത്ത് ആദ്യമായി ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയെന്നതില്‍ നിന്ന് ഏതെങ്കിലും ഭാഷ പഠിക്കാം എന്നതിലേക്ക് മോദി സര്‍ക്കാര്‍ മാറ്റി. ഇതാണ് ഭാഷാ നയമെന്നും അണ്ണാമലൈ അവകാശപ്പെട്ടു. ആദ്യമായി എന്‍ഇപി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഷ പഠിക്കാമെന്ന് പറഞ്ഞത് അപ്പോഴാണ്. തെലുഗ്, കന്നഡ, മലയാളം അല്ലെങ്കില്‍ ഹിന്ദിയും പഠിക്കാം, ഇതാണ് ത്രിഭാഷാ നയമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

Also Read: Religion-Based Reservation: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനം: ആർഎസ്എസ്

എന്‍ഇപി 2020നും ത്രിഭാഷാ നയത്തിനും പിന്തുണ നല്‍കി കൊണ്ട് മാര്‍ച്ചില്‍ ആരംഭിച്ച ഒപ്പുശേഖരണത്തില്‍ ഇതുവരെ 26 ലക്ഷം ഒപ്പുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നീറ്റിനെതിരെയും നിരവധി ഒപ്പുശേഖരണ കാമ്പെയ്‌നുകള്‍ ബിജെപി ആരംഭിച്ചിട്ടുണ്ടെന്ന് ഡിഎംകെയെ പരിഹസിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞു.