അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി 'ഭരണഘടനഹത്യാ ദിനം'; കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി Malayalam news - Malayalam Tv9

Samvidhaan Hatya Diwas: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ‘ഭരണഘടനഹത്യാ ദിനം’; കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി

June 25 Samvidhaan Hatya Diwas: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് ഭരണഘടനയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അവകാശമില്ലെന്ന് കഴിഞ്ഞ ജൂൺ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ലോക്‌സഭയ്ക്കുള്ളിൽ ഭരണഘടനയുടെ പകർപ്പ് കാണിച്ച് പ്രതിപക്ഷം പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

Samvidhaan Hatya Diwas: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനഹത്യാ ദിനം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി

Samvidhaan Hatya Diwas.

Published: 

12 Jul 2024 19:16 PM

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനി മുതൽ ഭരണഘടനഹത്യാ ദിനം (സംവിധാൻ ഹത്യാ ദിവസ്) (Samvidhaan Hatya Diwas) ആയി അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി (union government). മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് ഭരണഘടനഹത്യാ ദിനം സമർപ്പിക്കുന്നതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) എക്സിൽ കുറിച്ചു.

1975 ജൂൺ 25നായിരുന്നു ഇന്ദിരാ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തുടർന്ന് രണ്ട് വർഷത്തോളം രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അധികാര ദുർവിനിയോ​ഗത്തെ ചോദ്യം ചെയ്ത ജനങ്ങൾ നിരവധി അതിക്രമങ്ങൾക്ക് ഇരയായി മാറി. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂൺ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും ഇത്തരം അധികാര ദുർവിനിയോ​ഗത്തെ ഒരുതരത്തിലും പിന്തുണയ്‌ക്കില്ലെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പൗരന്മാരെ അറിയിക്കുന്നതായും അമിത് ഷാ എക്സിലൂടെ പറഞ്ഞു.

ഭരണഘടന ചവിട്ടിമെതിക്കപ്പെടുന്നതിൻ്റെ ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പറഞ്ഞു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് ഭരണഘടനയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അവകാശമില്ലെന്ന് കഴിഞ്ഞ ജൂൺ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ലോക്‌സഭയ്ക്കുള്ളിൽ ഭരണഘടനയുടെ പകർപ്പ് കാണിച്ച് പ്രതിപക്ഷം പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു അടിയന്തരാവസ്ഥയെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

 

'ചിയാ സീഡ്സ്' സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
വാരണാസിയിലെ ദേവ് ദീപാവലി
മുട്ട എപ്പോള്‍ എങ്ങനെ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യകരം
'എന്റെ ജീവിതം'; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ്