Jharkhand CM Hemant Soren: ചമ്പായി സോറൻ സ്ഥാനമൊഴിഞ്ഞു: ഹേമന്ത് സോറൻ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്
Champai Soren resigns from Jharkhand CM post: ജാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം) നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഹേമന്ത് സോറൻ്റെ വസതിയിൽ നടന്ന എം എൽ എമാരുടെ പ്രധാന യോഗത്തിന് ശേഷമായിരുന്നു സംഭവം അരങ്ങേറിയത്.
റാഞ്ചി: രാജ്ഭവനിൽ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ മുൻ മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് ചമ്പായി സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പുതിയ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ഹേമന്ത് സോറൻ ജെ എം എമ്മിൻ്റെ നേതൃത്വത്തിലുള്ള ഭരണ സഖ്യ എം എൽ എമാരുടെ പിന്തുണാക്കത്ത് ഗവർണർ സിപി രാധാകൃഷ്ണന് കൈമാറി.
ജാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം) നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഹേമന്ത് സോറൻ്റെ വസതിയിൽ നടന്ന എം എൽ എമാരുടെ പ്രധാന യോഗത്തിന് ശേഷമായിരുന്നു സംഭവം അരങ്ങേറിയത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് അഞ്ച് മാസത്തിന് ശേഷം ജൂൺ 28 ന് ഹേമന്ത് സോറൻ ജയിൽ മോചിതനായിരുന്നു.
ALSO READ : അനുമതി 80,000 പേർക്ക്; പങ്കെടുത്തത് രണ്ടര ലക്ഷം പേർ; ഹഥ്റസ് ദുരന്തമുണ്ടായത് സംഘാടനപ്പിഴവിൽ
ജനുവരി 31ന് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതാണ്. ഹേമന്ത് സോറൻ ചുമതലയേൽക്കുന്നതിനായി സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതിൽ അസ്വസ്ഥനാണെന്ന് ചമ്പായി സോറൻ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്നെ മുഖ്യമന്ത്രിയാക്കുകയും എനിക്ക് സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്തം ലഭിക്കുകയും ചെയ്തു.
ഹേമന്ത് സോറൻ തിരിച്ചെത്തിയതിന് ശേഷം, ഞങ്ങളുടെ സഖ്യം ഈ തീരുമാനമെടുത്തു, ഞങ്ങൾ ഹേമന്ത് സോറനെ ഞങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. ഇപ്പോഴിതാ ഞാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചിരിക്കുന്നു എന്ന് ചംപെയ് സോറൻ പറഞ്ഞിരുന്നു. ഗവർണറെ കണ്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഹേമന്ത് സോറൻ, തങ്ങൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നും കൃത്യമായ സമയത്ത് എല്ലാം വിശദമായി പ്രഖ്യാപിക്കുമെന്നും പറഞ്ഞു.