AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terrorist Attack : പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

Pahalgam Terrorist Attack Death Toll Update : പൽഗാമിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബൈസരൺ വാലിയിലാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. കാൽനടയായോ, കുതിരപ്പുറത്തോ വരാൻ സാധിക്കുന്ന ഇടത്താണ് ആക്രമണം ഉണ്ടായാരിക്കുന്നത്.

Pahalgam Terrorist Attack : പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി
Pahalgam Terrorist AttackImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 22 Apr 2025 20:34 PM

പഹൽഗാം : ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പ്രഥാമിക റിപ്പോർട്ടുകളിൽ ഒരാൾ മാത്രം കൊല്ലപ്പെട്ടതായിട്ടായിരുന്നു, എന്നാൽ പ്രാദേശിക മാധ്യമങ്ങൾ പഹൽഗാമിൽ മരണനിരക്ക് 27 ആയി റിപ്പോർട്ട് ചെയ്തതോടെയാണ് ആക്രണത്തിൻ്റെ വ്യാപ്തി പുറംലോകം അറിയുന്നത്. സംഭവം അറിഞ്ഞതോടെ വിദേശ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായോടെ ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ടു. സൈന്യത്തിൻ്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് പരിക്കേറ്റവരെ മറ്റുള്ളവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നത്.

പഹൽഗാമിലെ ബൈസരൺ വാലിയിലാണ് വെടിയൊച്ചകൾ കേൾക്കാനിടയായത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബൈസരൺ വാലിയിലേക്ക് കാൽനടയായോ കുതിരപ്പുറത്തോ എത്തി ചേരാൻ സാധിക്കൂ. തീവ്രവാദികൾ ടൂറിസ്റ്റുകളെ പോലെ വേഷമാറിയെത്തി ആക്രമണം നടത്തിയതാകാമെന്നാണ് കരുതുന്നത്.

ആക്രമണം ഉണ്ടായതിന് പിന്നാലെ അമിത് ഷാ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു. ഇൻ്റലിജെൻസ് ബ്യൂറോ ചീഫ് തപൻ ധേക്ക, ഹോം സെക്രട്ടറി ഗോവിന്ദ് മോഹൻ,സിആർപിഎഫിൻ്റെ ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ്, ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാനന്ദ് തുടങ്ങി മറ്റ് സൈന്യത്തിൻ്റെ ഉന്നത ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബുദ്ദുള്ളയുമായും ലെഫ്.ഗവർണർ മനോജ് സിൻഹയുമായും അമിത് ഷാ ബന്ധപ്പെടുകയും ചെയ്തു.