Pahalgam Terrorist Attack : കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
Jammu Kashmir Pahalagam Terrorist Attack : കശ്മീരിലെ പഹൽഗാമിലാണ് ഭീകരവാദകൾ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂ ഡൽഹി : ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്. ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടുയുതിർത്തുകയായിരുന്നു. വെടിയേറ്റ രണ്ട് വിനോദസഞ്ചാരികളുടെ നില ഗുരുതരമാണെന്നാണ് വാർത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വിനോദ സഞ്ചാരികളായ ആറ് പേർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് പുറമെ പ്രദേശവാസികൾക്കും നേരെ ആക്രമണം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. സംഭവം നടന്ന് ഉടൻ തന്നെ സുരക്ഷ സേന സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
അതേസമയം ആക്രമണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം സേന ഇതുവരെ നൽകിട്ടില്ല. പ്രദേശത്ത് വെടിവെപ്പിൻ്റെ ശബ്ദം കേട്ടതായി വാർത്ത വൃത്തങ്ങൾ അറിയിച്ചതായി ടിവി9 ഭാരതവർഷ് റിപ്പോർട്ട് ചെയ്യുന്നു. കുറെ വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. സ്ഥലത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പഹൽഗാം.