AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir Landslide: കനത്ത മഴയും മണ്ണിടിച്ചിലിലും; കശ്മീരിൽ മരണം മൂന്നായി, ദേശീയപാത അടച്ചു

Jammu Kashmir Landslide Latest Update: ജമ്മു കശ്മീർ ശ്രീനഗർ ദേശീയ പാതയിൽ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികൃതരുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റമ്പാൻ ജില്ലയിൽ ജമ്മു ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു.

Jammu Kashmir Landslide: കനത്ത മഴയും മണ്ണിടിച്ചിലിലും; കശ്മീരിൽ മരണം മൂന്നായി, ദേശീയപാത അടച്ചു
Jammu Kashmir LandslideImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 20 Apr 2025 14:23 PM

ശ്രീനഗർ: തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിൽ (Jammu Kashmir Landslide). സംഭവത്തിൽ മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും മണ്ണിടിച്ചിലിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ശ്രീനഗർ ദേശീയ പാതയിൽ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികൃതരുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റമ്പാൻ ജില്ലയിൽ ജമ്മു ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. മറ്റ് പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

കനത്ത മഴയ്ക്ക് പിന്നാലെ മൂലം വിവിധ മേഖലകളിൽ മിന്നൽ പ്രളയം രൂപപ്പെട്ടു. ദേശീയ പാതയിൽ കൂറ്റൻ പാറകളും ചെളിയും അവശിഷ്ടങ്ങളും വന്ന് മൂടിയ സ്ഥിതിയാണ് നിലവിൽ. മണ്ണിടിച്ചിലിന് പിന്നാലെ നിരവധി വാഹനങ്ങളും ദേശീയ പാതയിൽ കുടുങ്ങികിടക്കുകയാണ്. അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ മേഖലയിലേക്കുള്ള യാത്രകൾ താൽക്കാലികമായി നിർത്തി വയ്ക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

കനത്ത മഴയെ തുടർന്ന് ചിനാബ് നദിക്കരയിലുള്ള ധരംകുണ്ട് ഗ്രാമത്തിൽ വലിയ നാശ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രദേശത്ത് നിന്ന് ഒരാളെ ഇവിടെ കാണാതായതായാണ് വിവരം. ആലിപ്പഴ വീഴ്ചയെ തുടർന്ന് മേഖലയിലെ കെട്ടിടങ്ങൾക്ക് സാരമായ നാശം സംഭവിക്കാൻ കാരണമായി. പത്തോളം വീടുകൾ പൂർണമായും 30ഓളം വീടുകൾ ഭാഗികമായും തകർന്ന നിലയിലാണ്. നൂറിലേറ പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

റംബാനിലെ ധരം കുണ്ഡ് ഗ്രാമത്തിൽ ഏകദേശം 40 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് നിലവിലെ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും കാരണമാകുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. വ്യാഴാഴ്ച്ച മുതലാണ് ​മേഖലകളിൽ മഴയും കാറ്റും ശക്തി പ്രാപിച്ചത്.